Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Budget

അഞ്ചുകൊല്ലത്തെ കർമപരിപാടി നിർണയിച്ച ബജറ്റ്

പു​തു​യു​ഗ കേ​ര​ള​നി​ർ​മി​തി​ക്ക് അ​ത്യാ​വ​ശ്യ​മാ​യ പു​തി​യ സ്വ​പ്നപ​ദ്ധ​തി​ക​ളും ന​യ​പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ബ​ജ​റ്റാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ക​ർ​ഷ​ക​മാ​യ നി​ര​വ​ധി പു​തി​യ പ​ദ്ധ​തി​ക​ൾ.

വി​ഴി​ഞ്ഞ​വും കൊ​ച്ചി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ തു​റ​മു​ഖ​ങ്ങ​ളെ​യും കേ​ര​ള​ത്തി​ലു​ള്ള 17 ചെ​റു​തു​റ​മു​ഖ​ങ്ങ​ളെ​യും ഒ​ന്നി​ച്ച​ണി​നി​ര​ത്താ​ൻ വ​ൻ​തോ​തി​ലു​ള്ള തീ​ര​ദേ​ശ ച​ര​ക്കു​ഗ​താ​ഗ​തം, ഒ​രു പു​തി​യ ക​പ്പ​ൽ നി​ർ​മാ​ണ​ശാ​ല, ഷി​പ്പിം​ഗ് മേ​ഖ​ല​യെ​പ്പ​റ്റി​യു​ള്ള പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ, കേ​ര​ള​ത്തി​ന്‍റെ നാ​വി​ക പാ​ര​ന്പ​ര്യം എ​ടു​ത്തു​കാ​ട്ടു​ന്ന മാ​രി​ടൈം മ്യൂ​സി​യം - ഇ​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന മാ​രി​ടൈം സ​ന്പ​ദ്‌​വ്യ​വ​സ്ഥ, തീ​ര​പ്ര​ദേ​ശ​ത്ത് വി​ഴി​ഞ്ഞം മു​ത​ൽ ആ​ല​പ്പു​ഴ വ​രെ​യു​ള്ള ധാ​തു​മ​ണ​ൽ സ​ന്പ​ന്ന​മാ​യ പ്ര​ദേ​ശ​ത്ത് ധാ​തു​മ​ണ​ൽ സം​സ്ക​ര​ണം ന​ട​ത്തി മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ഒ​രു ഇ​ക്ക​ണോ​മി​ക് കോ​റി​ഡോ​ർ, 10,000 ഇ​ട​ത്ത​രം-ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ, ഓ​രോ കു​ടും​ബ​ത്തി​നും 25 ല​ക്ഷം രൂ​പ​വ​രെ ഒ​രാ​ണ്ടി​ൽ ചി​കി​ത്സ​ച്ചെ​ല​വ് ന​ൽ​കു​ന്ന പു​തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഉ​പ​രി​പ​ഠ​നം നാ​ട്ടി​ൽ​ത​ന്നെ ന​ട​ത്താ​ൻ ന​മ്മു​ടെ ചെ​റു​പ്പ​ക്കാ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന വി​ദേ​ശ - സ്വ​ദേ​ശ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളും ജോ​ലി​സാ​ധ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന പു​തി​യ കോ​ഴ്സു​ക​ളും. ഇ​തി​നെ​ല്ലാം പു​റ​മേ പാ​ർ​ട്ടി മു​ൻ​പേ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മ​റ്റു നാ​ല് ഇ​ന്ദി​രാ ഗാ​ര​ന്‍റി പ​ദ്ധ​തി​ക​ളും.

►സാമ്പത്തിക പ്ര​തി​സ​ന്ധി​യും വി​ഭ​വ​സ​മാ​ഹ​ര​ണ​വും

ഈ ​പ​ദ്ധ​തി​ക​ളെ​ല്ലാം ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ പ​ണം വേ​ണം. ഈ ​ഘ​ട്ട​ത്തി​ലാ​ണ് ത​ന്‍റെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗ​ത്തു​ത​ന്നെ മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി​യ ഇ​ക്കാ​ര്യം നാം ​മ​ന​സി​ലാ​ക്കേ​ണ്ട​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ധ​ന​മ​ന്ത്രി ബാ​ല​ഗോ​പാ​ൽ 2025-26ലെ ​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ല്ലോ. അ​ന്ന് കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ല​ഭി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന "ക​മ്മി​നി​ക​ത്ത​ൽ സ​ഹാ​യം' പു​തി​യ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ വ​രു​മാ​ന​ക്ക​ണ​ക്കി​ൽ ചേ​ർ​ത്തി​രു​ന്നു. പ​ക്ഷേ, പ​തി​നാ​റാം ഫി​നാ​ൻ​സ് ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​യ​നു​സ​രി​ച്ച് "ക​മ്മി​നി​ക​ത്ത​ൽ സ​ഹാ​യം' നി​ർ​ത്താ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ 2025-26ലെ ​പു​തു​ക്കി​യ ബ​ജ​റ്റി​ൽ ഇ​പ്പോ​ൾ വ​രു​മാ​നം കു​റ​ഞ്ഞി​രി​ക്കു​ന്നു. അ​തേ​സ​മ​യം, പു​തി​യ സ്വ​പ്ന​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ ഉ​ദ്ദേ​ശി​ച്ച​തി​ല​ധി​കം വി​ഭ​വ​സ​മാ​ഹ​ര​ണം ന​ട​ത്തേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു.

ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ധ​ന​മ​ന്ത്രി​മാ​ർ സാ​ധാ​ര​ണ​യാ​യി ചെ​യ്യു​ന്ന​തു പു​തി​യ നി​കു​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ക​യാ​ണ്. പ്ര​ത്യേ​കി​ച്ച്, ഇ​ക്കൊ​ല്ല​മോ അ​ടു​ത്ത ​കൊ​ല്ല​മോ സ​ർ​ക്കാ​രി​ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളൊ​ന്നും നേ​രി​ടേ​ണ്ട​തി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ. പ​ക്ഷേ, എ​ളു​പ്പ​മു​ള്ള ഈ ​വ​ഴി സ്വീ​ക​രി​ച്ച് പു​തി​യ നി​കു​തിനി​ർ​ദേ​ശ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​നു പ​ക​രം ജി​എ​സ്ടി തു​ട​ങ്ങി​യ നി​കു​തി​ക​ളെ​ല്ലാം കാ​ര്യ​ക്ഷ​മ​മാ​യി പി​രി​ച്ചെ​ടു​ത്തു വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ് ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി. പ​ക്ഷേ ഇ​ങ്ങ​നെ സ​മാ​ഹ​രി​ക്കാ​വു​ന്ന തു​ക​യ്ക്കും ഒ​രു പ​രി​ധി​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന​റി​യാം. ‌ബ​ജ​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​ക​ളെ​ല്ലാം ന​ട​പ്പാ​ക്കാ​ൻ വ​ൻ മൂ​ല​ധ​ന നി​ക്ഷേ​പം വേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു പ​ദ്ധ​തി​ക​ൾ ഓ​രോ​ന്നി​നും വ​ൻ​തോ​തി​ൽ സ്വ​കാ​ര്യ മൂ​ല​ധ​ന​നി​ക്ഷേ​പം നേ​ടി​യെ​ടു​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

ഇ​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ൾ ഓ​രോ​ന്നും ത​മ്മി​ൽ സ്വ​കാ​ര്യ മൂ​ല​ധ​ന​ത്തി​നു​വേ​ണ്ടി ക​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ്. ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്‌​ട്ര, ക​ർ​ണാ​ട​ക, ആ​ന്ധ്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി നി​ക്ഷേ​പ​ക​ർ കേ​ര​ള​ത്തെ താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ന​മ്മു​ടെ ഇ​ന്ന​ത്തെ സ്ഥി​തി ഒ​ട്ടും തൃ​പ്തി​ക​ര​മാ​യി അ​വ​ർ​ക്കു തോ​ന്നാ​ൻ​ പോ​കു​ന്നി​ല്ല. കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്ത് സ​മ​ഗ്ര​മാ​യ ന​യം​മാ​റ്റം വേ​ണം, അ​തു​പോ​ലെ​ത​ന്നെ ന​മ്മു​ടെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൈ​ൻ​ഡ്സെ​റ്റും മാ​റ​ണം.

►ഭൂ​നി​യ​മപ​രി​ഷ്ക​ര​ണം

വി.​ഡി. സ​തീ​ശ​ന്‍റെ ബ​ജ​റ്റി​ലെ സു​പ്ര​ധാ​ന​മാ​യ ഒ​രു പ്ര​ഖ്യാ​പ​ന​മാ​ണ് ഭൂ​നി​യ​മ​പ​രി​ഷ്ക​ര​ണം. കേ​ര​ള​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ സാ​മൂ​ഹ്യ​മാ​റ്റ​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കി​യ​ത്, 1957ൽ ​ഇ.​എം.​എ​സ് മ​ന്ത്രി​സ​ഭ​യി​ലെ റ​വ​ന്യു​മ​ന്ത്രി കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ ഉ​ത്സാ​ഹ​ത്തി​ൽ തു​ട​ങ്ങി​വ​ച്ച്, 1964ലെ ​കോ​ൺ​ഗ്ര​സ്-​പി​എ​സ്പി മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി പി.​ടി. ചാ​ക്കോ​യു​ടെ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ ഭൂ​പ​രി​ധി നി​ർ​ണ​യ നി​യ​മം ആ​യി​രു​ന്ന​ല്ലോ. അ​ന്ന് ഒ​രാ​ൾ​ക്ക് കൈ​വ​ശം വ​യ്ക്കാ​വു​ന്ന ഭൂ​മി​യു​ടെ പ​രി​ധി 15 സ്റ്റാ​ൻ‌​ഡാ​ർ​ഡ് ഏ​ക്ക​ർ എ​ന്ന് നി​ർ​ണ​യി​ച്ച്, മി​ച്ച​ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​നു കു​ടി​യാ​ന്മാ​രെ (ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തി​രു​ന്ന​വ​ർ) ഭൂ​വു​ട​മ​ക​ളാ​ക്കി. “ന​മ്മ​ളു കൊ​യ്യും വ​യ​ലെ​ല്ലാം ന​മ്മു​ടേ​താ​കും പൈ​ങ്കി​ളി​യേ...” എ​ന്നു സ​ഖാ​ക്ക​ൾ പാ​ടി​യി​രു​ന്നെ​ങ്കി​ലും ചെ​ളി​യി​ലി​റ​ങ്ങി കൃ​ഷി​ചെ​യ്തി​രു​ന്ന ക​ർ​ഷ​ക​ത്തൊ​ഴാ​ളി​ക​ൾ മി​ക്ക​വ​രും ഭൂ​ര​ഹി​ത​രാ​യി തു​ട​ർ​ന്നു. ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​യി​ത്തീ​ർ​ന്ന പാ​ട്ട​ക്ക​രാ​റു​കാ​ർ പ​ല​രും ബു​ദ്ധി​മു​ട്ടു​ള്ള നെ​ൽ​കൃ​ഷി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. അ​വ​ർ പ​ല​രും ഭൂ​മി ത​രി​ശാ​ക്കി​യി​ട്ടു.

പ​ക്ഷേ ഇ​ങ്ങ​നെ ല​ഭി​ച്ച ഭൂ​മി​യി​ൽ നെ​ൽ​കൃ​ഷി​യ​ല്ലാ​തെ മ​റ്റൊ​രു കൃ​ഷി​യും ചെ​യ്യാ​ൻ​ പാ​ടി​ല്ലെ​ന്നു നി​ഷ്ക​ർ​ഷി​ച്ചു സ​ർ​ക്കാ​രി​ന്‍റെ ലാ​ൻ​ഡ് യൂ​ട്ടി​ലൈ​സേ​ഷ​ൻ ഓ​ർ​ഡ​ർ! അ​തേ​സ​മ​യം ഭൂ​പ​രി​ധി നി​ർ​ണ​യ നി​യ​മ​ത്തി​ൽ​നി​ന്ന് 1957ൽ​ത​ന്നെ റ​ബ​ർ, തേ​യി​ല, കാ​പ്പി, ഏ​ലം എ​ന്നി​വ കൃ​ഷി​ചെ​യ്തി​രു​ന്ന വ​ൻ തോ​ട്ട​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. പ​ക്ഷേ, തോ​ട്ട​ങ്ങ​ളി​ൽ പു​തു​താ​യി മ​റ്റേ​തെ​ങ്കി​ലും വി​ള​യു​ടെ കൃ​ഷി അ​നു​വ​ദി​ച്ചി​രു​ന്നു​മി​ല്ല.

മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് തോ​ട്ട​ങ്ങ​ളി​ൽ ഭൂ​മി​യു​ടെ അ​ഞ്ചു ശ​ത​മാ​ന​ത്തി​ൽ കൂ​ടാ​തെ വി​സ്തൃ​തി​യി​ൽ ടൂ​റി​സം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​മെ​ന്നു തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ടു വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ട് ഇ​തി​ന​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. ഫ​ല​വൃ​ക്ഷ​ങ്ങ​ളും മ​റ്റു ചി​ല വൃ​ക്ഷ​വി​ള​ക​ളും തോ​ട്ട​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കാ​ൻ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ശ്ര​മം ന​ട​ന്നി​രു​ന്നെ​ങ്കി​ലും സി​പി​ഐ​യു​ടെ എ​തി​ർ​പ്പു കാ​ര​ണം അ​തു ന​ട​ന്നി​ല്ല. അ​പ്പോ​ഴേ​ക്കും തോ​ട്ട​ങ്ങ​ൾ രോ​ഗ​ശ​യ്യ​യി​ലാ​കു​ക​യും ചെ​യ്തു.

ഇ​ത്ത​രു​ണ​ത്തി​ൽ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഭൂ​പ​രി​ഷ്ക​ര​ണം ന​ന്പ​ർ 2 വ​ള​രെ നി​ർ​ണാ​യ​ക​മാ​യ ഒ​രു പു​തി​യ നീ​ക്ക​മാ​ണ്. ഈ ​ന​യ​പ​രി​ഷ്കാ​ര​ത്തി​ലൂ​ടെ ഒ​രു​കാ​ല​ത്ത് കേ​ര​ള കാ​ർ​ഷി​ക സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യി​രു​ന്ന തോ​ട്ട​ങ്ങ​ളെ വീ​ണ്ടും ലാ​ഭ​ക​ര​മാ​ക്കി​ത്തീ​ർ​ക്കു​മെ​ന്നും അ​തോ​ടൊ​പ്പം പു​തി​യ എം​എ​സ്എം​ഇ (മീ​ഡി​യം, സ്മോ​ൾ ആ​ൻ​ഡ് മൈ​ക്രോ എ​ന്‍റ​ർ​പ്രൈ​സ​സ്-​ഇ​ട​ത്ത​രം, ചെ​റു​കി​ട, സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ൾ) വ്യ​വ​സാ​യ​ങ്ങ​ളു​ടെ ശൃം​ഖ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം, പി​ന്നാ​ക്ക ജി​ല്ല​ക​ളാ​യ കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട്, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ലെ ത​രി​ശു​ഭൂ​മി​ക​ൾ പ​രി​വ​ർ​ത്ത​നം ചെ​യ്ത് കു​റേ സം​രം​ഭ​ക​ർ​ക്കു ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും പ്ര​തീ​ക്ഷി​ക്കാം.

"ഭൂ‌​പ​രി​ഷ്ക​ര​ണം ന​ന്പ​ർ 2'വി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ങ്കി​ലും 1960ക​ളി​ൽ പ്ര​സ​ക്ത​മാ​യി​രു​ന്ന ഭൂ​പ​രി​ധി നി​ർ​ണ​യം ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ "കൃ​ഷി​ഭൂ​മി ക​ർ​ഷ​ക​ന്' എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന തി​രി​ച്ച​റി​വ് ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്. ത​രി​ശു​ഭൂ​മി കൃ​ഷി​ചെ​യ്യാ​നാ​യി പാ​ട്ട​ത്തി​നു കൊ​ടു​ക്കു​ന്ന​തു​പോ​ലും കേ​ര​ള​ത്തി​ൽ നി​ല​വി​ലി​രി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ നി​രോ​ധി​ക്കു​ന്നു. ഒ​രു കു​ടും​ബ​ത്തി​നോ ക​ന്പ​നി​ക്കോ സ്വ​ന്ത​മാ​യി കൈ​വ​ശം വ​യ്ക്കാ​വു​ന്ന 15 ഏ​ക്ക​ർ ഭൂ​മി​യി​ൽ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു പ്ര​സ്ഥാ​ന​വും വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ൻ ക​ഴി​യി​ല്ല. ലാ​ഭ​ക​ര​മാ​യി ന​ട​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ അ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക് ജീ​വി​ക്കാ​നും കു​ടും​ബം പു​ല​ർ​ത്താ​നും ആ​വ​ശ്യ​മാ​യ വേ​ത​നം ന​ൽ​കാ​ൻ ക​ഴി​യൂ. ഇ​നി മു​ന്നോ​ട്ടു പോ​കാ​ൻ ഭൂ​പ​രി​ധി​നി​യ​മം ഉ​പേ​ക്ഷി​ച്ചേ പ​റ്റൂ. അ​നാ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്ന് കൃ​ഷി​ഭൂ​മി​യെ മോ​ചി​പ്പി​ക്കാ​തെ നി​വൃ​ത്തി​യി​ല്ല. സ്വ​കാ​ര്യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ പൊ​ട്ടി​മു​ള​യ്ക്കാ​നി​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

ന​ഗ​ര​ങ്ങ​ളി​ൽ നെ​ൽ​പ്പാ​ട​ങ്ങ​ളാ​യി​രു​ന്ന പ​ല പ്ര​ദേ​ശ​ങ്ങ​ളും അ​ര​നൂ​റ്റാ​ണ്ടി​നു മു​ന്പു​ത​ന്നെ നി​ക​ത്തി വീ​ടു​ക​ൾ കെ​ട്ടി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ ഓ​രോ ഗ്രാ​മ​ത്തി​ലും ന​ഗ​ര​ത്തി​ലും ന​ഗ​ര​പ്രാ​ന്ത​ത്തി​ലു​മു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞ് കെ​ട്ടി​ടം പൊ​ളി​ച്ച് പ​രി​ഷ്ക​രി​ക്കാ​ൻ നോ​ക്കു​ന്പോ​ഴാ​ണ് ഇ​പ്പോ​ഴും ആ ​സ്ഥ​ലം റ​വ​ന്യു​ രേ​ഖ​ക​ളി​ൽ നെ​ൽ​പ്പാ​ടം ആ​യി​ത്ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എ​ന്നു മ​ന​സി​ലാ​കു​ന്ന​ത്.

ഈ ​ഭൂ​മി​യു​ടെ ത​രം മാ​റ്റ​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മ​നഃ​പൂ​ർ​വം ദു​ഷ്ക​ര​മാ​ക്കി​യി​രി​ക്കു​ന്നു, കൈ​ക്കൂ​ലി​ക്ക് അ​വ​സ​ര​മൊ​രു​ക്കാ​നാ​യി! അ​തു​പോ​ലെ​ത​ന്നെ​യാ​ണ്, ക​ള​മ​ശേ​രി​യി​ലെ എ​ച്ച്എം​ടി, വെ​ള്ളൂ​രി​ലെ ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ് പ്രി​ന്‍റ് മു​ത​ലാ​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഭൂ​മി​ക​ൾ യാ​തൊ​രു ഉ​പ​യോ​ഗ​വു​മി​ല്ലാ​തെ കി​ട​ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം വീ​ണ്ടെ​ടു​ത്ത് വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്കു ല​ഭ്യ​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ് ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ വ​ർ​ഷ​ങ്ങ​ളാ​യി പ​റ​ഞ്ഞു​കേ​ട്ടി​രു​ന്ന​തും പ​ക്ഷേ, ഒ​രി​ക്ക​ലും ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​തി​രു​ന്ന​തു​മാ​യ ഏ​ക​ജാ​ല​ക സം​വി​ധാ​നം, "Invest Kerala Cell' എ​ന്ന പേ​രി​ൽ പു​തു​വീ​ര്യ​ത്തോ​ടെ ന​ട​പ്പാ​ക്കി, സം​രം​ഭ​ക​രു​ടെ യാ​ത്ര സ​ഫ​ല​മാ​ക്കു​മെ​ന്നു​ള്ള വാ​ഗ്ദാ​ന​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലൂ​ടെ ന​മു​ക്കു ല​ഭി​ക്കു​ന്നു.

►പോ​രാ​യ്മ​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും

ഇ​ങ്ങ​നെ പു​തു​യു​ഗ കേ​ര​ള സൃ​ഷ്‌​ടി​ക്കു​ത​കു​ന്ന അ​നേ​കം പ്ര​ത്യാ​ശാ​പൂ​ർ​വ​മാ​യ നീ​ക്ക​ങ്ങ​ൾ ബ​ജ​റ്റി​ലു​ണ്ടെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി വി​ട്ടു​പോ​യ ചി​ല കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ ചൂ​ണ്ടി​ക്കാ​ട്ടേ​ണ്ടി​യി​രി​ക്കു​ന്നു. ഒ​ന്ന്, കെ​എ​സ്ആ​ർ​ടി​സി​യു​ടെ കാ​ര്യം. പാ​വ​പ്പെ​ട്ട​വ​രാ​യ വ​നി​ത​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര ന​ൽ​കി​യി​രി​ക്കു​ന്ന​ത് ന​ല്ല​കാ​ര്യ​മാ​ണെ​ങ്കി​ലും കെ​എ​സ്ആ​ർ​ടി​സി​യു​ടെ ന​ഷ്ടം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കാ​നും ഇ​ത് ഉ​ചി​ത​മാ​യ അ​വ​സ​ര​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി അ​തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ക​ണ്ടി​ട്ടി​ല്ലാ​ത്ത ചി​ല പു​തി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ധേ​യ​മാ​യി​ത്തീ​രും എ​ന്നും മ​റ്റു​മു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പ​ക്ഷേ, ബ​ജ​റ്റി​ൽ ആ ​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു മാ​റ്റ​ത്തി​ന്‍റെ​യും സൂ​ച​ന ന​ൽ​കി​യി​ട്ടി​ല്ല.

ര​ണ്ട്, കേ​ര​ള​ത്തി​ൽ 130ൽ​പ​രം പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. പ​ല​തും ഒ​രേ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ, മി​ക്ക​വ​യും ന​ഷ്ടം മാ​ത്ര​മു​ണ്ടാ​ക്കു​ന്ന​വ. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ, സു​ഖ​ജീ​വി​തം ന​യി​ക്കാ​നും അ​ഴി​മ​തി ചെ​യ്ത് സ്വ​ത്ത് സ​ന്പാ​ദി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ​ക്കു താ​വ​ള​മൊ​രു​ക്കാ​ൻ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു. ഇ​വ​യി​ൽ കു​റേ​യെ​ണ്ണ​ത്തി​നെ​യെ​ങ്കി​ലും അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന പ്ര​ഖ്യാ​പ​നം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.

 

Kerala

ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന; തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടാം മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കും

തി​രു​വ​ന​ന്ത​പു​രം: . ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടു​ള്ള ബ​ജ​റ്റാ​ണി​തെ​ന്ന് ധ​ന​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. 2074 കോ​ടി രൂ​പ ഇ​തി​നാ​യി വ​ക​യി​രു​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടാ​മ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന​ത്തി​നാ​യി 100 കോ​ടി വ​ക​യി​രു​ത്തും. കൂ​ടാ​തെ, ഹ​രി​പ്പാ​ട് പു​തി​യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​ത്ത മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ​ക്ക് സ്വ​യം​ഭ​ര​ണ പ​ദ​വി ന​ൽ​കും. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തും. 40 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കും. കാ​രു​ണ്യ സു​ര​ക്ഷാ​പ​ദ്ധ​തി​യി​ലെ കു​ടി​ശ്ശി​ക ഘ​ട്ടം ഘ​ട്ട​മാ​യി തീ​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

റ​ബ​ർ താ​ങ്ങു​വി​ല കൂ​ട്ടി; 250 രൂ​പ ആ​ക്കും

തിരുവനന്തപുരം: റ​ബ​ര്‍ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്തു​മെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ അ​റി​യി​ച്ചു. നി​ല​വി​ല്‍ 200 രൂ​പ​യാ​ണ് താ​ങ്ങു​വി​ല.

നെ​ല്ല് സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കും. സം​ഭ​ര​ണ വി​ല ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ത​മാ​യി ല​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. നാ​ളി​കേ​ര​ത്തി​ന് പ്ര​ത്യേ​ക സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൃ​ഷി സ​ഖി വ​നി​ത ക​ര്‍​ഷ​ക വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കും. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ വ​നി​ത​ക​ളു​ടെ സാ​ന്നി​ധ്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തിന് വേണ്ടിയാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫാം ​ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കും. കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. യു​വാ​ക്ക​ളെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ പ്രോ​ത്സാ​ഹ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അദ്ദേഹം വ്യക്തമാക്കി.

District News

സ്വ​പ്ന​ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷ​ക​ളോ​ടെ ജി​ല്ല

പാ​ല​ക്കാ​ട്: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നാ​ളെ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ സ​ന്പൂ​ർ​ണ ബ​ജ​റ്റി​ൽ ക​ണ്ണു​ന​ട്ട് പാ​ല​ക്കാ​ട് ജി​ല്ല. പ​ത്തു​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന​ബ​ജ​റ്റി​ൽ വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​ണ് ജി​ല്ല​യ്ക്കു​ള്ള​ത്.
ജി​ല്ല​യി​ൽ​നി​ന്ന് ര​ണ്ടു മ​ന്ത്രി​മാ​രു​ള്ള​തും പ്ര​തീ​ക്ഷ​ക​ൾ​ക്ക് ആ​ക്കം​കൂ​ട്ടു​ന്നു. ജി​ല്ല​യ്ക്കു​വേ​ണ്ടി പു​തി​യ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും നി​ല​വി​ലെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ തു​ട​രു​ന്ന​തി​നു​ള്ള നീ​ക്കി​യി​രി​പ്പും ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ഇ​തോ​ടൊ​പ്പം കാ​ല​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ളും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യും പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ൾ​ക്കു​ണ്ട്.
കാ​ർ​ഷി​കം, ജ​ല​സേ​ച​നം, വ്യ​വ​സാ​യം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ടൂ​റി​സം, അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​യ​രു​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​മോ​യെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ജി​ല്ല.
കേ​ര​ള​ത്തി​ന്‍റെ കി​ഴ​ക്ക​ൻ ക​വാ​ട​മെ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന പാ​ല​ക്കാ​ടി​നു വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​നം ഏ​റെ​ക്കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് സ​മ​ഗ്ര വി​ക​സ​ന പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ശ​ക്ത​മാ​യി​ട്ടു​ണ്ട്.
പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലും പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലും ദി​നം​പ്ര​തി രൂ​ക്ഷ​മാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ റിം​ഗ് റോ​ഡ് പ​ദ്ധ​തി, പു​തി​യ ബൈ​പ്പാ​സു​ക​ൾ, സം​സ്ഥാ​ന​പാ​ത വി​ക​സ​നം, ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ത്യേ​ക ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​വാ​യ ആ​വ​ശ്യം.
കോ​യ​ന്പ​ത്തൂ​രു​മാ​യു​ള്ള സാ​ന്പ​ത്തി​ക​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പാ​ല​ക്കാ​ട്- കോ​യ​ന്പ​ത്തൂ​ർ സാ​ന്പ​ത്തി​ക ഇ​ട​നാ​ഴി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ന്ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മോ​യെ​ന്ന​തും വ്യ​വ​സാ​യ​മേ​ഖ​ല ഉ​റ്റു​നോ​ക്കു​ക​യാ​ണ്.
സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന വ്യ​വ​സാ​യ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ​മേ​ഖ​ല​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും പു​തി​യ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.
വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റ് മേ​ഖ​ല​യെ ആ​ധു​നി​ക ലോ​ജി​സ്റ്റി​ക് ഹ​ബ്ബാ​ക്കി മാ​റ്റു​ക, പു​തു​ശേ​രി വ്യ​വ​സാ​യ മേ​ഖ​ല വി​ക​സി​പ്പി​ക്കു​ക, പു​തി​യ വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക, യു​വാ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ശ​ക്ത​മാ​ണ്.
നെ​ല്ലു​സം​ഭ​ര​ണ​ത്തി​ലെ
പ്ര​തി​സ​ന്ധി​പ​രി​ഹാ​രം
സം​സ്ഥാ​ന​ത്തി​ന്‍റെ നെ​ല്ല​റ​യാ​യ പാ​ല​ക്കാ​ട് ഗു​രു​ത​ര​മാ​യ നെ​ല്ല് സം​ഭ​ര​ണ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. സം​ഭ​ര​ണ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ലം പ​ല​പ്പോ​ഴും ക​ർ​ഷ​ക​ർ വി​ള​വ് വി​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. നെ​ല്ലു​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ക​സ​നം, ആ​ധു​നി​ക ഗോ​ഡൗ​ണു​ക​ൾ, ശീ​തീ​ക​ര​ണ സൗ​ക​ര്യ​ങ്ങ​ൾ, കാ​ർ​ഷി​ക ഉ​ത്പ​ന്ന സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യ്ക്കാ​യി പ്ര​ത്യേ​ക ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.
ഉ​ത്പാ​ദ​ന​ചെ​ല​വ് വ​ർ​ധി​ക്കു​ക​യും ന്യാ​യ​വി​ല ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക സാ​ന്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി​ക​ളും ബോ​ണ​സ് സം​വി​ധാ​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു.
ജി​ല്ല​യി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് സ​മ​ഗ്ര പ്ര​ത്യേ​ക കാ​ർ​ഷി​ക​പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല​ത്ത​ക​ർ​ച്ച മൂ​ലം ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​സ്ഥി​ര​താ ഫ​ണ്ട്, സം​ഭ​ര​ണ പ​ദ്ധ​തി, സ​ബ്സി​ഡി സ​ഹാ​യം എ​ന്നി​വ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ​ച്ച​ക്ക​റി​കൃ​ഷി, ജൈ​വകൃ​ഷി, ക്ഷീ​ര​മേ​ഖ​ല, മ​ത്സ്യ​കൃ​ഷി എ​ന്നി​വ​ക്ക് കൂ​ടു​ത​ൽ പ്രോ​ത്സാ​ഹ​ന​വും വി​പ​ണി പി​ന്തു​ണ​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ളു​ടെ
ന​വീ​ക​ര​ണം

മ​ല​ന്പു​ഴ​ഡാ​മും ക​നാ​ൽ​ശൃം​ഖ​ല​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണം വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. മ​ല​ന്പു​ഴ, മീ​ങ്ക​ര, ചു​ള്ളി​യാ​ർ, പോ​ത്തു​ണ്ടി, ഗാ​യ​ത്രി​പ്പു​ഴ പ​ദ്ധ​തി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും ക​നാ​ലു​ക​ളു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നു​മാ​യി പ്ര​ത്യേ​ക ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

വേ​ന​ൽ​ക്കാ​ല​ത്ത് രൂ​ക്ഷ​മാ​കു​ന്ന കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കും ഭൂ​ഗ​ർ​ഭ​ജ​ല സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കും ബ​ജ​റ്റി​ൽ പ്രാ​ധാ​ന്യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും നി​ല​നി​ൽ​ക്കു​ന്നു.

സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പ്ര​തീ​ക്ഷ

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പൂ​ർ​ണ​സ​ജ്ജ​മാ​യ പ്ര​വ​ർ​ത്ത​നം, ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ആ​ധു​നി​ക​വ​ത്്ക​ര​ണം, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ൽ, ഗ്രാ​മീ​ണ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം, സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ, ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ, നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​ന്‍റെ ആ​വ​ശ്യം.

സൈ​ല​ന്‍റ് വാ​ലി, ശി​രു​വാ​ണി, കാ​ഞ്ഞി​ര​പ്പു​ഴ, നെ​ല്ലി​യാ​ന്പ​തി, മ​ല​ന്പു​ഴ, ധോ​ണി, പ​റ​ന്പി​ക്കു​ളം എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ചു​ള്ള സ​മ​ഗ്ര ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​യാ​ണ് ജി​ല്ല​യി​ലെ പ്ര​ധാ​ന പ്ര​തീ​ക്ഷ​ക​ളി​ലൊ​ന്ന്. മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ​യാ​യ എ​ൻ. ഷം​സു​ദ്ദീ​ൻ മ​ന്ത്രി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ട്ട​പ്പാ​ടി ബ​ദ​ൽ​റോ​ഡ് എ​ന്ന സ്വ​പ്ന​ത്തി​ന് ചി​റ​ക് മു​ള​ച്ചി​ട്ടു​ണ്ട്.
ഇ​ത്ത​ര​ത്തി​ൽ വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യം തു​റ​ക്കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ജി​ല്ല പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Leader Page

ബജറ്റിൽ പ്രതീക്ഷയോടെ കുട്ടനാട്

നീ​​​ണ്ട കാ​​​ല​​​ത്തെ അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കു ശേ​​​ഷം പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ബ​​​ജ​​​റ്റി​​​നെ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് കു​​​ട്ട​​​നാ​​​ട്. വി​​​സ്മ​​​യ​​​ങ്ങ​​​ളൊ​​​ന്നും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും ന്യാ​​​യ​​​മാ​​​യ​​​തും പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തു​​​മാ​​​യ ആ​​​വ​​​ശ്യ​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റ​​​പ്പെ​​​ടും എ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് കു​​​ട്ട​​​നാ​​​ട്. 2018ലെ ​​പ്ര​​​ള​​​യം തു​​​ട​​​ങ്ങി അ​​​ടി​​​സ്ഥാ​​​ന​​​പ​​​ര​​​മാ​​​യ ചി​​​ല മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി കു​​​ട്ട​​​നാ​​​ട് കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ 73 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലാ​​​യി വ്യാ​​​പി​​​ച്ചു കി​​​ട​​​ക്കു​​​ന്ന വി​​​ശാ​​​ല​​​മാ​​​യ ഒ​​​രു ഭൂ​​​പ്ര​​​ദേ​​​ശ​​​മാ​​​ണ് കു​​​ട്ട​​​നാ​​​ട് എ​​​ങ്കി​​​ലും കു​​​ട്ട​​​നാ​​​ട് നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​രി​​ക്കു​​ന്ന​​ത് 13 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളാ​​​ണ്. ര​​​ണ്ട് ല​​​ക്ഷ​​​ത്തോ​​​ളം ആ​​​ളു​​​ക​​​ൾ നേ​​​രി​​​ട്ടും 14 ല​​​ക്ഷ​​​ത്തോ​​​ളം ആ​​​ളു​​​ക​​​ൾ അ​​​ല്ലാ​​​തെ​​​യും ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന കു​​​ട്ട​​​നാ​​​ട് കേ​​​ര​​​ള​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ​​യ്ക്കു ​വേ​​​ണ്ടി പോ​​​രാ​​​ടു​​​ന്ന​​​വ​​​രു​​​ടെ നാ​​​ടാ​​​ണ് എ​​​ന്ന പ​​​രി​​​ഗ​​​ണ​​​ന ന​​​ല്ക​​​ണം. കു​​​ട്ട​​​നാ​​​ട​​​ൻ ജ​​​ന​​​ത​​​യു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഏ​​​റെ​​​യാ​​​ണ്. അ​​​വ​​​യി​​​ൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​ ചി​​​ല​​​ത് ഇ​​വ​​യാ​​ണ്.

കു​​​ട്ട​​​നാ​​​ട് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​ഡി. സ​​​തീ​​​ശ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​ത്ത് കു​​​ട്ട​​​നാ​​​ട​​​ൻ ജ​​​ന​​​ത​​​യ്ക്ക് കു​​​ട്ട​​​നാ​​​ട്ടി​​​ൽ വ​​​ച്ച് ന​​​ല്കി​​​യ വാ​​​ഗ്ദാ​​​ന​​​മാ​​​ണ് കു​​​ട്ട​​​നാ​​​ട് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി. കു​​​ട്ട​​​നാ​​​ടി​​​ന്‍റെ സ​​​മ​​​ഗ്ര​​​പു​​​രോ​​​ഗ​​​തി ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​തും ഇ​​​വി​​​ട​​​ത്തെ ജ​​​ന​​​ജീ​​​വി​​​ത​​ത്തെ​​യും കൃ​​​ഷി​​​യെ​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ഒ​​​രു സാ​​​ഹ​​​ച​​​ര്യം രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​യെ​​ടു​​​ക്കാ​​​നും കു​​​ട്ട​​​നാ​​​ടി​​​ന് ഒ​​​രു വി​​​ക​​​സ​​​ന മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ രൂ​​​പീക​​​രി​​​ക്കാ​​​നും നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​ സ​​​മ​​​തി​​​യാ​​​ക​​​ണം കു​​​ട്ട​​​നാ​​​ട് ഡെവ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോറി​​​റ്റി. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളോ​​​ടു​​​മൊ​​​പ്പം കു​​​ട്ട​​​നാ​​​ടി​​​നെ അ​​​റി​​​യു​​​ക​​​യും സ്നേ​​​ഹി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ക​​​ണം ഈ ​​​അ​​​ഥോറി​​​റ്റി. അ​​​തി​​​ന്‍റെ രൂ​​​പീക​​​ര​​​ണ​​​വും പ്ര​​​ഖ്യാ​​​പ​​​ന​​​വും കു​​​ട്ട​​​നാ​​​ട് പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ കാ​​​ത്തി​​​രി​​​ക്കു​​​ന്നു.

നെ​​​ല്ലു സം​​​ഭ​​​ര​​​ണ​​​ത്തി​​​ന് സ്ഥി​​​രം ഫ​​​ണ്ട്

എ​​​ന്നും പ്ര​​​ശ്‌​​​ന​​​സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ഒ​​​രു മേ​​​ഖ​​​ല​​​യാ​​​ണ് കു​​​ട്ട​​​നാ​​​ട്ടി​​​ലെ നെ​​​ൽ​​​കൃ​​​ഷി​​​യും നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​വും. കൃ​​​ഷി തു​​​ട​​​ങ്ങു​​​മ്പോ​​​ൾ മു​​​ത​​​ൽ തു​​​ട​​​ങ്ങു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ നെ​​​ല്ല് സം​​​ഭ​​​ര​​​ണം ന​​​ട​​​ത്തി മാ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞാ​​​ലും നെ​​​ല്ല് വി​​​ല കൊ​​​ടു​​​ക്കാ​​​നാ​​​വാ​​​ത്ത​​​തി​​​നാ​​​ൽ തു​​​ട​​​ർ​​​ന്നു​​​കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​ന്നു. ന​​​ഷ്‌​​​ടം സ​​​ഹി​​​ച്ചും കൃ​​​ഷി ചെ​​​യ്താ​​​ൽ യ​​​ഥാ​​​സ​​​മ​​​യം നെ​​​ല്ലുവി​​​ല കി​​​ട്ടും എ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യെ​​​ങ്കി​​​ലും ഉ​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ ക​​​ർ​​​ഷ​​​ക​​​ർ കൃ​​​ഷി​​​ക്ക് ഒ​​​രു​​​ങ്ങൂ. നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​നു വേ​​​ണ്ടി ഏ​​​ക​​​ദേ​​​ശം 750-1000 കോ​​​ടി രൂ​​​പ ഒ​​​രി​​​ക്ക​​​ൽ മാ​​​റ്റി​​​വ​​​യ്ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യാ​​​ൽ തീ​​​ർ​​​പ്പാ​​​ക്കാ​​​വു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളേ ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ളൂ. ഭ​​​ക്ഷ്യ സു​​​ര​​​ക്ഷ​​യ്​​​ക്കാ​​​യി പോ​​​രാ​​​ടു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ നെ​​​ൽ​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു വേ​​​ണ്ടി ഇ​​​ത്ര​​​യും ചെ​​​യ്യാ​​​നാ​​​യാ​​​ൽ അ​​​വ​​​രു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ജീ​​​വ​​​ൻ വ​​​യ്ക്കും.

കു​​​ട്ട​​​നാ​​​ട​​​ൻ ത​​​ന​​​ത് ഇ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​നം

കു​​​ട്ട​​​നാ​​​ട്ടി​​​ൽ മാ​​​ത്ര​​​മു​​​ള്ള കു​​​ട്ട​​​നാ​​​ട​​​ൻ പു​​​ഞ്ച അ​​​രി​, ദേ​​​ശീ​​​യ അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യ കു​​​ട്ട​​​നാ​​​ട​​​ൻ താ​​​റാ​​​വ്, കു​​​ട്ട​​​നാ​​​ട​​​ൻ ക​​​രി​​​മീ​​​ൻ എ​​ന്നി​​വ​​യു​​ടെ വി​​​പ​​​ണ​​​ന സാ​​​ധ്യ​​​ത​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും കൂ​​​ടു​​​ത​​​ൽ ജ​​​ന​​​കീ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും വേ​​​ണ്ട കേ​​​ന്ദ്രീ​​​കൃ​​​ത ഇ​​​ട​​​പെ​​​ട​​​ലും പ്രോ​​​ത്സാ​​​ഹ​​​ന​​​വും ഉ​​​ണ്ടാ​​​വ​​​ണം. കു​​​ട്ട​​​നാ​​​ട​​​ൻ നെ​​​ല്ല് കു​​​ട്ട​​​നാ​​​ട്ടി​​​ലോ സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ത്തോ സം​​​ഭ​​​രി​​ച്ച് അ​​​രി​​​യാ​​​ക്കി വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​ക്കു​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​വേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. അ​​​തോ​​​ടൊ​​​പ്പം വി​​​ദേ​​​ശ​​​വി​​​പ​​​ണി​​​യി​​​ലും ഇ​​​ടം നേ​​​ടി​​​യെ​​​ടു​​​ക്ക​​​ണം. ത​​​ന​​​ത് കു​​​ട്ട​​​നാ​​​ട​​​ൻ പു​​​ഞ്ച അ​​​രി​​​യു​​​ടെ വി​​​വി​​​ധ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും അ​​​വ ത​​​യാ​​​റാ​​​ക്കാ​​നു​​​ള്ള യൂ​​​ണി​​​റ്റു​​​ക​​​ളും ആ​​​രം​​​ഭി​​​ക്ക​​ണം. അ​​​ങ്ങ​​​നെ​​​യു​​​ള്ള യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്ക് അ​​തി​​നു ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​വ​​​ണം. അ​​​തോ​​​ടൊ​​​പ്പം ത​​​ന​​​ത് കു​​​ട്ട​​​നാ​​​ട​​​ൻ താ​​​റാ​​​വി​​​ന​​​ങ്ങ​​​ൾ​​ത​​​ന്നെ എ​​​ന്ന് ഉ​​​റ​​​പ്പ് വ​​​രു​​​ത്തി കാ​​​ർ​​​ഷ​​​ക​​​ർ​​​ക്കും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും യ​​​ഥാ​​​ക്ര​​​മം മി​​​ക​​​ച്ച വി​​​ല​​​യും ന​​​ല്ല ഉ​​​ത്പ​​​ന്ന​​​വും ല​​​ഭി​​​ക്കു​​​ന്നു എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സാ​​​ധി​​​ക്ക​​​ണം. എ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ കു​​​ട്ട​​​നാ​​​ട​​​ൻ പു​​​ഞ്ച അ​​​രി​​​യും കു​​​ട്ട​​​നാ​​​ട​​​ൻ ത​​​ന​​​ത് താ​​​റാ​​​വും​​കൊ​​​ണ്ട് കു​​​ട്ട​​​നാ​​​ടി​​​ന് ഗു​​​ണം ചെ​​​യ്യൂ.

കു​​​ടി​​​വെ​​​ള്ള​​​വും അ​​​ടി​​​സ്ഥാ​​​ന വി​​​ക​​​സ​​​ന​​​വും

വീ​​​ട്, വ​​​ഴി, കു​​​ടി​​​വെ​​​ള്ളം ഇ​​​വ​​​യെ​​​ല്ലാം മ​​​നു​​​ഷ്യ​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണെ​​​ങ്കി​​​ലും കു​​​ട്ട​​​നാ​​​ട​​​ൻ ജ​​​ന​​​ത​​​യ്ക്ക് ഇ​​​വ പ​​​ല​​​പ്പോ​​​ഴും സ്വ​​​പ്ന​​​മാ​​​യി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു. എ​​​ല്ലാ​​​യി​​​ട​​​ത്തും കു​​​ടി​​​വെ​​​ള്ളം എ​​​ത്തി​​​ക്കാ​​​ൻ പ്രാ​​​ദേ​​​ശി​​​ക കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ വ​​​ള​​​രെ വേ​​​ഗം ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്ത​​​ണം. റോ​​​ഡു​​​ക​​​ൾ കു​​​ട്ട​​​നാ​​​ട​​​ൻ ഭൂ​​​പ്ര​​​കൃ​​​തി​​​ക്ക് ഇ​​​ണ​​​ങ്ങും​​​വി​​​ധം രൂ​​​പ​​​ക​​​ല്പ​​​ന ന​​​ട​​​ത്തു​​​ക​​​യും ഭൂ​​​പ്ര​​​കൃ​​​തി​​​ക്കും റോ​​​ഡി​​​നും താ​​​ങ്ങാ​​​വു​​​ന്ന ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​മാ​​​ത്രം കു​​​ട്ട​​​നാ​​​ട്ടി​​​ലെ റോ​​​ഡു​​​ക​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ല്കു​​​ക​​​യും ചെ​​​യ്യ​​​ണം.

വി​​​നോ​​​ദസ​​​ഞ്ചാ​​​ര​​​നേ​​​ട്ടം ല​​​ഭ്യ​​​മാ​​​ക​​​ണം

കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന വി​​​നോ​​​ദ സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണ് കു​​​ട്ട​​​നാ​​​ടെ​​​ങ്കി​​​ലും കു​​​ട്ട​​​നാ​​​ട്ടു​​​കാ​​​ർ ഇ​​​വി​​​ടെ വെ​​​റും കാ​​​ഴ്ച​​​ക്കാ​​​ർ മാ​​​ത്ര​​​മാ​​​യി മാ​​​റു​​​ന്നു. കു​​​ട്ട​​​നാ​​​ടി​​​ന്‍റെ കാ​​​യ​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​ങ്ങ​​​ളും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും ന​​​ല്ല വി​​​നോ​​​ദ സ​​​ഞ്ചാ​​​ര ല​​​ക്ഷ്യ​​​ങ്ങ​​​ളും ഫാം ​​​ടൂ​​​റി​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളും ആ​​​ക്കിത്തീർ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ കൂ​​​ടി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്യ​​​ണം. പ്ര​​​ഖ്യാ​​​പി​​​ച്ച് ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണം.

വെ​​​ള്ള​​​ക്കെ​​​ട്ട് ഒ​​​ഴി​​​വാ​​​ക്ക​​​ണം

മ​​​ഴ പെ​​​യ്താ​​​ൽ വെ​​​ള്ളം പൊ​​​ങ്ങും എ​​​ന്ന​​​ത് പ്ര​​​കൃ​​​തി നി​​​യ​​​മ​​​മാ​​​ണ്. ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നും അ​​​തി​​​നോ​​​ട് പൊ​​​രു​​​ത്ത​​​പ്പെ​​​ടാ​​​നും കു​​​ട്ട​​​നാ​​​ട​​​ൻ ജ​​​ന​​​ത ത​​​യാ​​​റാ​​​ണ്. എ​​​ന്നാ​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പി​​​ടി​​​പ്പുകേടി​​​ന്‍റെ തി​​​ക്ത​​​ഫ​​​ലം അ​​​നു​​​ഭ​​​വി​​​ക്കാ​​​നാ​​​ണ് ഇ​​​ന്ന് കു​​​ട്ട​​​നാ​​​ട്ടു​​​കാ​​​ർ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​യ​​​ലി​​​ലെ​​​യും ന​​​ദി​​​ക​​​ളി​​​ലെ​​യും മ​​​ണ​​​ലും ചെ​​​ളി​​​യും നീ​​​ക്കം ചെ​​​യ്ത് 1990 ക​​​ളി​​​ലെ ആ​​​ഴ​​​ത്തി​​​ലേ​​​ക്ക് ഇ​​​വ​​​യെ കൊ​​​ണ്ടു​​​വ​​​ന്നാ​​​ൽ കു​​​ട്ട​​​നാ​​​ട്ടി​​​ലെ വെ​​​ള്ള​​​പ്പൊ​​​ക്ക ദു​​​രീ​​​തം ല​​​ഘു​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. അ​​​തോ​​​ടൊ​​​പ്പം ഒ​​​ഴു​​​കിയെ​​​ത്തു​​​ന്ന വെ​​​ള്ളം ക​​​ട​​​ലി​​​ലേ​​​ക്ക് യ​​​ഥാ​​​സ​​​മ​​​യം ഒ​​​ഴു​​​ക്കിക്ക​​​ള​​​യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്ക​​​ണം.

പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലും കോ​​​ട്ട​​​യ​​​ത്തും മ​​​ഴ പെ​​​യ്താ​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​കു​​​ന്ന കു​​​ട്ട​​​നാ​​​ട്ടി​​​ൽ, മേ​​​ൽ പ​​​റ​​​ഞ്ഞ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽനി​​​ന്ന് ഒ​​​ഴു​​​കിയെ​​​ത്താ​​​വു​​​ന്ന വെ​​​ള്ള​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക് അ​​​വി​​​ടെ​​​ത്ത​​​ന്നെ ക​​​ണ​​​ക്കാ​​​ക്കി എ​​​ത്ര വേ​​​ഗ​​​ത്തി​​​ൽ ഒ​​​ഴു​​​ക്കി ക​​​ള​​​ഞ്ഞാ​​​ൽ കു​​​ട്ട​​​നാ​​​ട്ടി​​​ൽ ദു​​​രി​​​തം വി​​​ത​​​യ്ക്കാ​​​തെ ക​​​ട​​​ന്നു​​​പോ​​​കും എ​​​ന്ന് ക​​​ണ​​​ക്കാ​​​ക്കാ​​​നു​​​ള്ള ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഇ​​​ന്ന് നി​​​ല​​​വി​​​ലു​​​ണ്ട്. അ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വ​​​ണം. എ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ കു​​​ട്ട​​​നാ​​​ട് വെ​​​ള്ള​​​പ്പൊ​​​ക്ക ദു​​​രി​​​ത​​​ത്തി​​​ൽ​​നി​​​ന്നു ക​​​ര​​​ക​​​യ​​​റൂ.

National

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍ സ്വാ​ധീ​നി​ക്കാ​റി​ല്ല; ശി​വ​രാ​ത്രി ദി​ന​ത്തി​ലും മാം​സാ​ഹാ​രം ക​ഴി​ക്കാ​റു​ണ്ട്‌: സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ശി​വ​രാ​ത്രി, ഉ​ഗാ​ദി തു​ട​ങ്ങി​യ ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ താ​ൻ മാം​സാ​ഹാ​രം ക​ഴി​ക്കാ​റു​ണ്ടെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് അ​ശു​ഭ​ക​ര​മാ​യ സ​മ​യം ഒ​ഴി​വാ​ക്കി എ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശു​ഭ​മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലോ ഭ​ക്ഷ​ണ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലോ ത​നി​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ഹു​കാ​ലം, ഗു​ളി​ക​കാ​ലം, യ​മ​ഗ​ണ്ഡ​കാ​ലം തു​ട​ങ്ങി​യ വി​ശ്വാ​സ​ങ്ങ​ളെ താ​ൻ പ​ണ്ടേ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണെ​ന്നും ബ​ജ​റ്റ് ച​ർ​ച്ച​യ്ക്കു​ള്ള മ​റു​പ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളാ​ക​രു​ത് ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ ന​യി​ക്കേ​ണ്ട​തെ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ പ​ല​ത​വ​ണ രാ​ഹു​കാ​ല സ​മ​യ​ത്ത് ഞാ​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ചാ​ണ് ആ ​സ​മ​യം ഒ​ഴി​വാ​ക്കി​യ​ത്.

ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ട് അ​വ​രു​ടെ താ​ൽ​പ​ര്യ​ത്തെ ബ​ഹു​മാ​നി​ച്ചു. വ്യ​ക്തി​പ​ര​മാ​യി ത​നി​ക്ക് രാ​ഹു​കാ​ല​ത്തെയോ ഗ്ര​ഹ​ണത്തെയോ പേ​ടി​യി​ല്ലെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി.

District News

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് :കൃ​ഷി, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​തൂ​ക്കം

പ​ത്ത​നം​തി​ട്ട: കൃ​ഷി, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 104,64,96,639 രൂ​പ വ​ര​വും 97,75,16,000 രൂ​പ ചെ​ല​വും 6,89,80,639 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന 2026-27 ലെ ​ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ്‌​വ​രി​ക്ക​ണ്ണാ​മ​ല അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക്ക് ആ​സൂ​ത്ര​ണ​സ​മി​തി അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ അ​നു​ബ​ന്ധ പ​ദ്ധ​തി​ക​ൾ കൂ​ടി ബ​ജ​റ്റി​ന്‍റെ ഭാ​ഗ​മാ​കും. ഇ​തോ​ടെ ബ​ജ​റ്റ് പു​തു​ക്കേ​ണ്ടി വ​രു​മെ​ന്ന സൂ​ച​ന​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ൽ​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള പു​ല്ലാ​ട്, അ​ടൂ​ർ സീ​ഡ് ഫാ​മു​ക​ളു​ടെ ന​വീ​ക​ര​ണം ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ്. ഫാ​മു​ക​ളു​ടെ സ​മ്പൂ​ർ​ണ പു​ന​രു​ജ്ജീ​വ​നം ല​ക്ഷ്യം വ​ച്ച് മി​ഷ​ൻ അ​ഗ്രി എ​ന്ന പേ​രി​ൽ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്ന് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. പു​ല്ലാ​ട്, അ​ടൂ​ർ ഫാ​മു​ക​ളു​ടെ ല​ഭ്യ​മാ​യ മു​ഴു​വ​ൻ സ്ഥ​ല​വും ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. നെ​ൽ കൃ​ഷി​യും മ​റ്റു വി​ള​ക​ളും കൃ​ഷി ചെ​യ്യു​ന്ന​തി​നൊ​പ്പം ഗു​ണ​നി​ല​വാ​ര​മു​ള്ള തെ​ങ്ങ്, ‌ക​മു​ക്, റ​മ്പൂ​ട്ടാ​ൻ, മാം​ഗോ​സ്റ്റീ​ൻ അ​ട​ക്ക​മു​ള​ള​വ​യു​ടെ തൈ​ക​ൾ ഉ​ത്‌​പാ​ദി​പ്പി​ക്കും.

ഫാം ​ടൂ​റി​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ലേ​ക്ക് 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. അ​പ്പ​ർ കു​ട്ട​നാ​ടി​ന്‍റെ നെ​ല്ല​റ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും വ​ന്യ​ജീ​വി​ശ​ല്യം രൂ​ക്ഷ​മാ​യ മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള​ളും. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​ലേ​ക്ക് ഫെ​ൻ​സിം​ഗ് ഒ​രു​ക്കു​ക​യും സാ​ധ്യ​മാ​യ ഇ​ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഏ​ഴു കോ​ടി രൂ​പ മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.

ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ അ​ന്തി​ച്ച​ന്ത​ക​ൾ

വി​പ​ണി​യെ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ചേ​ർ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 20 അ​ന്തി​ച്ച​ന്ത​ക​ൾ ഒ​രു​ക്കും. കാ​ർ​ഷി​ക വി​ള​ക​ൾ കൃ​ഷി ഇ​ട​ങ്ങ​ളി​ൽ നി​ന്നും നേ​രി​ട്ട് വി​പ​ണി​യി​ൽ എ​ത്തി​ച്ച് വി​പ​ണ​നം ചെ​യ്യും. അ​ന്തി​ച്ച​ന്ത​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​ദ്യ ഗ​ഡു​വാ​യി 20 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ൾ മു​ഖേ​ന ചെ​റു​കി​ട ഫാ​മു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കും. തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ളി​ക്കീ​ഴി​ൽ നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ബി​സി കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. 50 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ​മാ​ണ് പു​ളി​ക്കീ​ഴ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മി​ഷ​ൻ ന​ന്ദി​നി പ​ദ്ധ​തി​ക്ക് നാ​ലു ല​ക്ഷം രൂ​പ​യും ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 54 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. കൂ​ടാ​തെ എ​ബി​സി പ​ദ്ധ​തി​ക്കാ​യി ഉ​പ​ക​ര​ണ​വും മ​രു​ന്നും വാ​ങ്ങു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.

റാ​ന്നി​യി​ൽ സ്റ്റാ​ർ​ട്ട് അ​പ്പ് സം​രം​ഭം

റാ​ന്നി​യി​ൽ സ്‌​റ്റാ​ർ​ട്ട് അ​പ്പ് സം​രം​ഭം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ബ​ജ​റ്റി​ൽ പ​റ​യു​ന്നു. പ്ര​മാ​ട​ത്ത് നൈ​പു​ണ്യ വി​ക​സ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​ന് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. വ​നി​ത​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ത്തി​ന് 10 ല​ക്ഷം രൂ​പ​യും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, ജെ​എ​ജി എ​ന്നി​വ​യുടെ മൂ​ല്യ വ​ർ​ധി​ത ഉ​ല്‌​പ​ന്ന യൂ​ണി​റ്റു​ക​ൾ​ക്ക് 50 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ 60 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ ഡി​വി​ഷ​നി​ലും കു​ടി​വെ​ള​ള പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കും. കു​ടി​വെ​ള്ള ദൗ​ർ​ല​ഭ്യം അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. ഇ​തി​നാ​യി 2.65 കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ചും ക​യ്യാ​ല​ക​ൾ കെ​ട്ടി​യും മ​ണ്ണ് സം​ര​ക്ഷി​ക്കു​ന്ന​തി​ലേ​ക്ക് 4.81 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

പെ​രി​റ്റോ​ണി​യ​ൽ ഡ​യ​ാലി​സി​സി​ന് 20 ല​ക്ഷം

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു വി​ട്ടു​കി​ട്ടി​യി​ട്ടു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ബ​ജ​റ്റി​ൽ വി​ഹി​ത​മു​ണ്ടാ​കും. വൃ​ക്ക രോ​ഗി​ക​ൾ​ക്കാ​യി ഏ​റ്റ​വും നൂ​ത​ന​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​മാ​യി പെ​രി​റ്റോ​ണി​യ​ൽ ഡ​യ​ാ​ലിസി​സ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് 20 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മൂ​ന്നു കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റ് വി​ഹി​തം. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഗൗ​ര​വ​ക​ര​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കും. സ്ഥ​ല​പ​രി​മി​തി നി​ല​നി​ൽ​ക്കു​ന്ന​തും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ​യും ആ​ശു​പ​ത്രി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി.

അ​യി​രൂ​രി​ലെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് 1.38 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് എ​ല്ലാ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും ഭ​ക്ത​ർ​ക്ക് ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും.​കൊ​റ്റ​നാ​ട്ടെ ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മേ​ഖ​ല​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ഇ​തി​ലേ​ക്ക് 50 ല​ക്ഷം രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്ത​ര​മാ​റ്റോ​ടെ പ​ത്താം​ത​രം

ജി​ല്ല​യി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ത്ത​ര​മാ​റ്റോ​ടെ പ​ത്താം​ത​രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ജി​ല്ല പി​ന്നാ​ക്കം പോ​കു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. ക​ണ്ണ​ശ ക​വി​ക​ളു​ടെ ച​രി​ത്രം പേ​റു​ന്ന ക​ട​പ്ര ക​ണ്ണ​ശ വി​ദ്യാ​ല​യ​ത്തി​ന് 50 ല​ക്ഷം രൂ​പ മാ​റ്റി​വ​ച്ചു.

ജി​ല്ല​യി​ലെ എ​സ്പി​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. കു​ട്ടി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി വി​ദ്യാ​ദീ​പം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ത​ണ്ണി​ത്തോ​ട് എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ സ്‌​കൂ​ളി​ന്‍റെ ഇ​രു​വ​ശ​ത്തും വ​ന​മാ​ണ് എ​ന്ന​തു പ​രി​ഗ​ണി​ച്ച് മ​തി​ൽ പ​ണി​യു​ന്ന​തി​ന് 25 ല​ക്ഷം അ​നു​വ​ദി​ക്കും.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ മോ​ഡ​ൽ ഷീ ​ടോ​യ് ല​റ്റി​നാ​യി 25 ല​ക്ഷം രൂ​പ​യും സ്‌​കൂ​ളു​ക​ളു​ടെ ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്ക് 25 ല​ക്ഷം രൂ​പ​യും ക​ട​പ്ര സ്കൂ‌​ളി​ൽ കം​പ്യൂ​ട്ട​റു​ക​ൾ വാ​ങ്ങാ​ൻ അ​ഞ്ചു ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​കൾ ഇവ​യുടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​മാ​യി 6.37 കോ​ടി രൂ​പ​യും ഉ​ൾ​പ്പെ​ടെ 7.5 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

ക​ലാ, കാ​യി​ക മേ​ഖ​ല​ക​ളി​ലും ജി​ല്ല​യു​ടെ പി​ന്നാ​ക്കാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണേ​ണ്ട​തു​ണ്ടെ​ന്ന് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

വ​നി​ത​ക​ൾ​ക്കാ​യി ഓ​പ്പ​ൺ ജി​മ്മു​ക​ൾ

വ​നി​താ സം​ര​ക്ഷ​ണ​ത്തി​നും ശക്തീ​ക​ര​ണ​ത്തി​നു​മാ​യി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​മ​ണി​ക്കാ​റ്റി​ൽ നി​താ ഓ​പ്പ​ൺ ജിം, ​പ്ര​മാ​ടം, വ​ള്ളി​ക്കോ​ട് അ​ട​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​നി​താ ഓ​പ്പ​ൺ ജിം ​എ​ന്നി​വ സ്ഥാ​പി​ക്കും.

ല​ഹ​രി മാ​ഫി​യ​യി​ൽ നി​ന്നു​ള്ള വി​പ​ത്ത് നേ​രി​ടു​ന്ന​തി​ലേ​ക്ക് ശി​ശു​ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജാ​ഗ്ര​ത പു​ല​ർ​ത്തി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. കു​ട്ടി​ക​ൾ​ക്ക് കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കും. നീ​ന്ത​ൽ, യോ​ഗ അ​ട​ക്ക​മു​ള്ള​വ പ​രി​ശീ​ലി​ക്കാ​നു​ള്ള വേ​ദി​ക​ൾ സ​ജ്ജീ​ക​രി​ക്കും. സാ​മൂ​ഹി​ക വ​നി​താ ശി​ശു​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മൂ​ന്നു കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റ് വി​ഹി​തം.
പ​ത്തു വ​യ​സു പി​ന്നി​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ല​ധി​ഷ്‌​ഠി​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​ന് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കും.

ഊ​ർ​ജ്ജ മേ​ഖ​ല

ഊ​ർ​ജ്ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ​ഭാ​ഗ​മാ​യി ആ​ദ്യ പ​ടി​യാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ സൗ​രോ​ർ​ജ്ജ പാ​ന​ൽ ഈ ​വ​ർ​ഷം സ്ഥാ​പി​ക്കും. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള മു​ഴു​വ​ൻ സ്‌​ഥാ​പ​ന​ങ്ങ​ളി​ലും സൗ​രോ​ർ​ജ്ജ പാ​ന​ൽ സ്‌​ഥാ​പി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ളും സ‌​ഥാ​പി​ക്കും. തെ​രു​വ് വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ക്കാ​നും ന​ട​പ​ടി ഉ​ണ്ടാ​കും. 16 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

ത​പ​സ്വി ഓ​മ​ലി​ന് സ്മൃ​തി മ​ണ്ഡ​പം

150 വ​ർ​ഷം മു​ൻ​പ് ക്ഷേ​ത്ര​പ്ര​വേ​ശ​ന സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​ത്ത കാ​ല​ത്ത് മൈ​ലാ​ടും​പാ​റ​യി​ൽ ശി​വ​പ്ര​തി​ഷ്ഠ ന​ട​ത്തി​യ ത​പ​സ്വി ഓ​മ​ലി​ന്‍റെ സ്‌​മൃ​തി മ​ണ്ഡ​പം സ്ഥാ​പി​ക്കും. പ​ന്ത​ളം കു​ന്നി​ക്കു​ഴി​യി​ൽ പ​ട്ടി​ക​ജാ​തി വ​നി​ത​ക​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ​യു​ടെ ഹോ​സ്‌​റ്റ​ൽ നി​ർ​മി​ക്കും. 50 ല​ക്ഷം രൂ​പ​യാ​ണ് ഇ​ക്കൊ​ല്ലം ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.

പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​മു​റി​ക്കാ​യി ര​ണ്ടു​കോ​ടി രൂ​പ, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തീ യു​വാ​ക്ക​ൾ​ക്ക് വി​ദേ​ശ തൊ​ഴി​ൽ ധ​ന​സ​ഹാ​യ​ത്തി​ന് 30 ല​ക്ഷം . മി​ശ്ര വി​വാ​ഹി​ത​ർ​ക്ക് (50 ല​ക്ഷം രൂ​പ), അ​ഭ്യ​സ്‌​ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​പ്ര​ന്‍റി​സ്ഷി​പ്പ് ട്രെ​യി​നിം​ഗ് ( 50 ല​ക്ഷം രൂ​പ) എ​ന്നി​വ​യ്ക്കും തു​ക വ​ക​യി​രു​ത്തി. പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന​ത്തി​നാ​യി 52 ല​ക്ഷം രൂ​പ​യും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


എ​ല്ലാ വാ​ർ​ഡു​ക​ളി​ലും വ​യോ​ജ​ന ക്ല​ബു​ക​ൾ

ജി​ല്ല​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും വ​യോ​ജ​ന ക്ല​ബു​ക​ൾ രൂ​പീ​ക​രി​ക്കും. ജി​ല്ലാ അ​ടി​സ്‌​ഥാ​ന​ത്തി​ൽ കോഓർ​ഡി​നേ​റ്റ​റെ നി​യ​മി​ച്ച് ക്ല​ബ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കും. എ​ല്ലാ വ​ർ​ഷ​വും വ​യോ​ജ​ന​ങ്ങ​ളു​ടെ ക​ലാ കാ​യി​ക മേ​ള ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും. 2.03 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി നീ​ക്കി​വ​ച്ച​ത്.
ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് സി​പി ചെ​യ​റി​നും ഇ​ല​ക്ട്രി​ക് ട്രൈ ​സ്‌​കൂ​ട്ട​ർ ന​ൽ​കു​ന്ന​തി​നും 60 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

ഭി​ന്ന​ലിം​ഗ​ത്തി​ൽ​പ​ട്ട​വ​ർ​ക്ക് പോ​ഷ​കാ​ഹാ​രം ന​ൽ​കു​ന്ന​തി​ലേ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് ബ​ജ​റ്റ് വി​ഹി​തം.തോ​ട്ട​പ്പു​ഴ​ശേ​രി​യി​ലും ക​ട​പ്ര​യി​ലും ആ​ധു​നി​ക ശ്മ​ശാ​ന​ങ്ങ​ൾതോ​ട്ട​പ്പു​ഴ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലും ക​ട​പ പ​ഞ്ചാ​യ​ത്തി​ലും ര​ണ്ട് ആ​ധു​നി​ക ശ്‌​മ​ശാ​ന​ങ്ങ​ൾ സ്‌​ഥാ​പി​ക്കും. പൂ​ർ​ണ​മാ​യും ഗ്യാ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​ണ് രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

കോ​ഴ​ഞ്ചേ​രി​യി​ൽ ഫു​ട്ബോ​ൾ ട​ർ​ഫ്

കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​നി​ൽ 50 ല​ക്ഷം രൂ​പ ചെല​വി​ൽ ഒ​രു ആ​ധു​നി​ക ഫു​ട്ബോ​ൾ ട​ർ​ഫ് നി​ർ​മി​ക്കും . വോ​ളി​ബോ​ൾ ബാ​സ്ക​റ്റ്ബോ​ൾ, ഷ​ട്ടി​ൽ എ​ന്നി​വ​യ്ക്കും ജി​ല്ല​യി​ൽ സ്റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കും. ക്ല​ബു​ക​ൾ​ക്ക് സ്പോ​ർ​ട്‌​സ് കി​റ്റ് ന​ൽ​കു​ന്ന​തി​നും കാ​യി​ക​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും പ​ണം നീ​ക്കി വ​ച്ചി​ട്ടു​ണ്ട്. ലൈ​ബ്ര​റി​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നും പു​സ്‌​ത​ക​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും പ​ണം ന​ൽ​കും.

പ​ട​യ​ണി സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കും

പ​ത്ത​നം​തി​ട്ട​യു​ടെ പാ​ര​മ്പ​ര്യ ക​ല​യാ​യ പ​ട​യ​ണി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ സം​വി​ധാ​നം ഒ​രു​ക്കും. പ​ല ദി​ക്കു​ക​ളി​ലാ​യി ചി​ത​റിക്കി​ട​ക്കു​ന്ന പ​ട​യ​ണി കൂ​ട്ടാ​യ്മ​യ്ക്കാ​യി ജി​ല്ലാ പ​ട​യ​ണി സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കും. കു​ട്ടി​ക​ളെ പ​ട​യ​ണി പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന് സ​മി​തി​ക​ൾ​ക്ക് 5,000 രൂ​പ വീ​തം ഗ്രാ​ന്‍റ് ന​ൽ​കും. വ​ർ​ഷം​തോ​റും ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ട​യ​ണി മേ​ള ന​ട​ത്തും.

10 ല​ക്ഷം രൂ​പ ഇ​തി​നാ​യി മാ​റ്റി​വ​ച്ചു. ജി​ല്ലാ​ക​ഥ​ക​ളി​മേ​ള​യ്ക്ക് ക​ഥ​ക​ളി ക്ല​ബി​നു ധ​ന​സ​ഹാ​യ​മാ​യി ര​ണ്ട് ല​ക്ഷം രൂ​പ​യും, ആ​റ​ന്മു​ള വ​ഞ്ചി​പ്പാ​ട്ട് ക​ള​രി​ക്ക് ധ​ന​സ​ഹാ​യ​മാ​യി 1.5 ല​ക്ഷം രൂ​പ​യും ജി​ല്ല​യി​ലെ പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് ഗ്രാ​ന്‍റി​നാ​യി നാ​ലു ല​ക്ഷം രൂ​പ​യും വ​ക​യി​രുത്തി. വ​ട​ശേ​രി​ക്ക​ര​യി​ലെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം നി​ർ​മാ​ണ​ത്തി​ന് 20 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു.

തീ​ർ​ഥാ​ട​ന ടൂ​റി​സ​ത്തി​ന് 15 ല​ക്ഷം

തീ​ർ​ഥാ​ട​ന ടൂ​റി​സ​ത്തി​നാ​യി ബ​ജ​റ്റി​ൽ 15 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ നാ​ഗ​പ്പാ​റ, ചു​ങ്ക​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് 10 ല​ക്ഷം , ഗ​വി​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ബൃ​ഹ​ത് പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കും. ആ​റു മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡു​ക​ൾ ബ​ഹു​വ​ർ​ഷ പ​ദ്ധ​തി​ക​ളാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്നു. സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ടാ​റിം​ഗ് ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കും. ഇ​തി​നാ​യി 12 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന് ആ​ധു​നി​ക മു​ഖം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്നു.

ലി​ഫ്റ്റും എ​സി ഓ​ഡി​റ്റോറി​യ​വും പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കാ​ര്യാ​ല​യ​വും എ​ൻ​ജി​നി​യ​റിം​ഗ് വിം​ഗും 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​ന​ർ​നി​ർ​മി​ച്ച് മി​ക​ച്ച സേ​വ​നം ഉ​റ​പ്പു​ വ​രു​ത്തും.

കോ​ഴ​ഞ്ചേ​രി ആ​സ്ഥാ​ന​മാ​യ താ​ലൂ​ക്ക് വേ​ണം

കോ​ഴ​ഞ്ചേ​രി കേ​ന്ദ്ര​മാ​ക്കി പു​തി​യ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ചി​ര​കാ​ല ആ​വ​ശ്യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ന്‍റെ ഭാ​ഗ​മാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ന്ന​യി​ച്ച​ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. നി​ല​വി​ലെ കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് വി​ഭ​ജി​ച്ച് പ​ത്ത​നം​തി​ട്ട, കോ​ഴ​ഞ്ചേ​രി എ​ന്നി​ങ്ങ​നെ ര​ണ്ട് താ​ലൂ​ക്കു​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദ​വും വാ​ഗ്ദാ​ന​വും അ​ധി​കാ​രി​ക​ൾ വി​സ്മ​രി​ച്ചു​വെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലാ​ണ് ബ​ജ​റ്റി​ന്‍റെ ആ​മു​ഖ​ത്തി​ലു​ള്ള​ത്ന​ല​വി​ലെ ചി​ല പ​ഞ്ചാ​യ​ത്തു​ക​ളും വി​ല്ലേ​ജു​ക​ളും വി​ഭ​ജി​ച്ചും പു​തി​യ ന​ഗ​ര​സ​ഭ​ക​ൾ രൂ​പീ​ക​രി​ച്ചും വി​ക​സ​ന​ത്തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ചൂ​ണ്ടി​ക്കാ​ട്ടി.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്കം ഉ​ണ്ടെ​ന്നി​രി​ക്കേ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജി​ല്ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ചി​കി​ത്സാ സ്വ​പ്ന​ങ്ങ​ൾ പു​റ​ത്താ​ണ്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ​യു​ള്ള മേ​ഖ​ല​യി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​ഭാ​വം​മൂ​ലം ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​വും ബ​ജ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​യ പ്ര​വാ​സി​ക​ളോ​ടു നീ​തി പു​ല​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ബ​ജ​റ്റി​ലു​ണ്ട്.

ആ​ലി​ൻ ഷെ​റി​ന് പ്ര​ണാ​മം അ​ർ​പ്പി​ച്ച് തു​ട​ക്കം

അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ അ​ഞ്ച്പേ​ർ​ക്ക് ജീ​വ​ൻ ന​ൽ​കി​യ മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി ആ​ലി​ൻ ഷെ​റി​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ സ്മ​ര​ണ​ക​ൾ​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നു ശേ​ഷം ന​ട​ന്ന ച​ർ​ച്ച​യി​ൽ ഭ​ര​ണ- പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​വി. അ​മ്പി​ളി, ജി. ​സ​തീ​ഷ് ബാ​ബു, ജി. ​ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, ജൂ​ലി സാ​ബു ഓ​ലി​ക്ക​ൽ, അം​ഗ​ങ്ങ​ളാ​യ ആ​രോ​ണ്‍ ബി​ജി​ലി പ​ന​വേ​ലി​ൽ, എ. ​എ​ന്‍. സ​ലീം, ബീ​ന പ്ര​ഭ, ഡോ. ​ബി​ജു റ്റി. ​ജോ​ര്‍​ജ്, നീ​തു മാ​മ്മ​ന്‍ കൊ​ണ്ടൂ​ർ, എ​സ്. സ​ന്തോ​ഷ്‌​കു​മാ​ർ, സാം ​ഈ​പ്പ​ന്‍, സ​വി​ത അ​ജ​യ​കു​മാ​ര്‍, സ്റ്റെ​ല്ല തോ​മ​സ്, ടി .​കെ. സ​ജി, വൈ​ഷ്ണ​വി ശൈ​ലേ​ഷ്, സെ​ക്ര​ട്ട​റി എ​സ് ഷെ​ര്‍​ള ബീ​ഗം, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ന് 44 കോ​ടി​യു​ടെ ബ​ജ​റ്റ്

വെ​ള്ള​മു​ണ്ട: 53 കോ​ടി രൂ​പ വ​ര​വും 44 കോ​ടി രൂ​പ ചെ​ല​വും 95 കോ​ടി രൂ​പ മി​ച്ച​വും ക​ണ​ക്കാ​ക്കു​ന്ന ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ല​തി​ക അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നും ക്ലീ​ൻ വെ​ള്ള​മു​ണ്ട, ഗ്രീ​ൻ വെ​ള്ള​മു​ണ്ട പ​ദ്ധ​തി​ക​ൾ​ക്കും ഭ​വ​ന നി​ർ​മാ​ണ​ത്തി​നും ബ​ജ​റ്റി​ൽ മു​ൻ​തൂ​ക്കം ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റ് ടി.​എം. ക​മ​ർ ലൈ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. മൊ​യ്തു ഹാ​ജി, പി.​കെ. സ​ലാം, ആ​ത്തി​ക്കാ​ബാ​യ്, സൗ​ദ കൊ​ടു​വേ​രി, എം.​പി. സു​രേ​ഷ്കു​മാ​ർ, മ​മ്മൂ​ട്ടി എ​ഴു​ത്ത​ൻ, സ​ക്കീ​ന കു​ടു​വ, പി. ​മു​ഹ​മ്മ​ദ്, എം. ​നാ​രാ​യ​ണ​ൻ, മ​മ്മൂ​ട്ടി, ഷാ​ജി ജേ​ക്ക​ബ്, എ. ​മോ​യി, എം. ​മു​ര​ളി ,ടി.​കെ.​മ​മ്മൂ​ട്ടി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

District News

ബ​ജ​റ്റു​ക​ൾ ദ​രി​ദ്ര​രോ​ട് പ​ക്ഷം ചേ​രു​ന്ന​താ​ക​ണം: അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ

അ​രു​വി​ത്തു​റ: ബ​ജ​റ്റു​ക​ൾ രാ​ജ്യ​ത്തെ ദ​രി​ദ്ര​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​താ​ക​ണ​മെ​ന്നും മൂ​ല​ധ​ന താ​ത്​പ​ര്യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പ്ര​വ​ണ​ത സാ​മൂ​ഹ്യ​ക്ഷേ​മ​ത്തി​നു ഗു​ണ​ക​ര​മാ​വി​ല്ലെ​ന്നും പൂ​ഞ്ഞാ​ർ എംഎ​ൽഎ ​അ​ഡ്വ. സെ​ബാ​സ്റ്റി​ൻ കു​ള​ത്തു​ങ്ക​ൽ.

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ളജി​ൽ സെ​ൽ​ഫ് ഫി​നാ​ൻ​സ് ബി​ക്കോം വി​ഭാ​ഗ​ത്തിന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബ​ജ​റ്റ് സം​വാ​ദ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ശീ​ർ​ഷ വ​രു​മാ​നം വ​ർ​ധി​ച്ചെന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ ആ​ളോ​ഹ​രി വ​രു​മാ​നം കു​ത്ത​നെ ഇ​ടി​യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ച​ട​ങ്ങി​ൽ കോ​ളജ് മാ​നേ​ജ​ർ വെ​രി റ​വ.ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ജ​റ്റു​ക​ൾ സർക്കാരുക​ളു​ടെ സു​താ​ര്യ​മാ​യ വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​നു​മ​പ്പുറം അ​വ​ർ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ആ​ശ​യ​ങ്ങ​ളു​ടെ​യും വീ​ക്ഷ​ണ​ങ്ങ​ളു​ടേ​യും പ്ര​കാ​ശ​ന​വു​മാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും തൃ​പ്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ബ​ജ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​വി​ല്ല. ഈ ​വ​ർ​ഷ​ത്തെ കേ​ന്ദ്ര ബ​ഡ്ജ​റ്റി​ൽ കേ​ര​ള​ത്തി​ന് അ​നു​കൂ​ല​മാ​യ ചി​ല ഘ​ട​ക​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പാൾ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ റ​വ ഫാ.​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പാൾ ഡോ. ​ജി​ലു ആ​നി ജോ​ൺ ,സെ​ൽ​ഫ് ഫി​നാ​ൻ​സ് കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി പി.​സി. അ​നീ​ഷ്, പ്രോ​ഗ്രാം കോഓർ​ഡി​നേ​റ്റ​ർ ജി​യോ ജോ​സ്, മോ​ഡ​റേ​റ്റ​ർ ബി​നോ​യ് സി. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബ​ജ​റ്റ് സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 200 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ സം​വാ​ദ സ​ദ​സി​ൽ സ​ന്നി​ഹി​ത​രാ​യി​.

Kerala

മോദിയുടെ വികസിത ഭാരതത്തില്‍ കേരളമില്ലേ? കേന്ദ്ര ബജറ്റ് സമ്മാനിക്കുന്നത് നിരാശ: രമേശ് ചെന്നിത്തല

കൊച്ചി: കേന്ദ്ര ബജറ്റ് സമ്പൂര്‍ണ നിരാശയാണ് സമ്മാനിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിന് എയിംസും അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുമെന്നുമൊക്കെ പറഞ്ഞു ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിസ്റ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടെങ്കിലും അതില്‍ ഒന്നെങ്കിലും കേരളത്തിന് ലഭിക്കുമെന്ന ഒരു സൂചനയുമില്ല. പ്രധാനന്ത്രി തിരുവനന്തപുരത്ത് വന്ന് വികസിത ഭാരത്തെപ്പറ്റി വാചാലമായാണ് സംസാരിച്ചത്. എന്താ മോദിയുടെ വികസിത ഭാരതത്തില്‍ കേരളം പെടില്ലേ എന്ന ചോദമാണ് ബജറ്റ് കഴിഞ്ഞപ്പോള്‍ ഉയരുന്നത്.

2014 ലെ മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ മുതല്‍ കേരളത്തിന് അവഗണനയാണ് ലഭിക്കുന്നത്. തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും റോഡ്‌ഷോയുമായി കേരളത്തിന്‍റെ തെരുവുകളിലിറങ്ങും. ഇടിവെട്ടും വണ്ണം ചില പ്രഖ്യാപനങ്ങള്‍ നടത്തും. പിന്നെ അതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാകും. ഏഴു സംസ്ഥാനങ്ങളില്‍ അതിവേഗ റെയില്‍ പ്രഖ്യപിച്ചപ്പോള്‍ അതിലെങ്കിലും കേരളത്തെ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി എയിംസ് തന്‍റെ പോക്കിറ്റിലുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും എടുത്തുതരാമെന്നുമാണ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ബജറ്റ് വന്നപ്പോള്‍ കിട്ടിയത് വട്ടപ്പൂജ്യം. ബിജെപി സര്‍ക്കാരിന്‍റെ ഈ കടുത്ത അവഗണനക്കെതിരെ ശക്തമായ ജനവികാരം കേരളീയ സമൂഹത്തില്‍ നിന്നുണ്ടാകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

District News

ബ​ജ​റ്റി​ൽ കു​ട്ട​നാ​ടി​ന് വീ​ണ്ടും അ​വ​ഗ​ണ​ന​യെ​ന്ന്

മ​ങ്കൊ​മ്പ് : കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രെ പൂ​ർ​ണ്ണ​മാ​യും അ​വ​ഗ​ണി​ച്ച ഒ​രു ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് കെ​പി​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി. രാ​മ​ങ്ക​രി​യി​ൽ ന​ട​ന്ന കു​ട്ട​നാ​ട് നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റിയോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നെ​ല്ലു​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നോ, സം​ഭ​ര​ണ​വി​ല ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി റി​വോ​ൾ​വിം​ഗ് ഫ​ണ്ട് വ​ക​യി​രു​ത്തു​വാ​നോ, കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നോ ഒ​രു രൂ​പ പോ​ലും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. മാ​ത്ര​മ​ല്ല വെ​ള്ള​പ്പൊ​ക്ക ദു​ര​ന്തം നേ​രി​ടു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ പോ​ലും ബ​ജ​റ്റി​ൽ പ്ര​തി​പാ​ദി​ച്ചി​ല്ല. തീ​ർ​ത്തും കു​ട്ട​നാ​ട്ടു​കാ​ർ നി​രാ​ശ​യോ​ടെ​യാ​ണ് ടി ​ബ​ജ​റ്റ് വി​ല​യി​രു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​ഭി​പ്രാ​യ​പ്പെ​ട്ടു.


ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി. രാ​ജീ​വ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ഡി. ​ലോ​ന​പ്പ​ൻ, അ​നി​ൽ തൈ​വീ​ട​ൻ, ടി. ​ഡി അ​ല​ക്‌​സാ​ണ്ട​ർ, ജി. ​സൂ​ര​ജ്, എ.​കെ. കു​ഞ്ച​റി​യ, പ്രൊ​ഫ. എ​ൻ.​ജി രാ​ജ​ഗോ​പാ​ൽ, തോ​മ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

നവകേരളത്തിലേക്കുള്ള ബജറ്റ് ചർച്ച ചെയ്യാനുള്ള ത്രാണി പോലും പ്രതിപക്ഷത്തിനില്ലെന്ന് ഗോവിന്ദൻ

തിരുവനന്തപുരം: ബജറ്റ്‌ കേരളത്തിന്‍റെ മുഖം തന്നെ മാറ്റി മറിക്കുന്നതിന്‌ പര്യാപ്‌തമായ വിധത്തിലുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാല്‍ ഇവയൊന്നും ചര്‍ച്ച ചെയ്യാൻപോലും പ്രതിപക്ഷത്തിന് ത്രാണിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ബജറ്റിനെ സംബന്ധിച്ച് പ്രായോ​ഗികമല്ല എന്നാണ് പ്രതിപക്ഷം ആകെ പറഞ്ഞ പ്രയോ​ഗം. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‍റെ ബജറ്റിന്‍റെ ഘട്ടത്തിലും ഇത്തരത്തിലുള്ള പ്രസ്‌താവന തന്നെയാണ്‌ അന്നത്തെ പ്രതിപക്ഷ നേതാവ്‌ നടത്തിയിട്ടുള്ളത്‌. ബജറ്റിന്‍റെ ജനകീയമുഖം പ്രതിപക്ഷത്തിന് മനസിലാക്കാൻ പോലും സാധിക്കുന്നില്ലെന്നും ​ഗോവിന്ദൻ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും സ്വന്തം വഴിയിലൂടെ കേരളം മുന്നേറുമെന്നതിനുള്ള നേര്‍ സാക്ഷ്യപത്രമാണ്‌ ഈ ബജറ്റ്‌. പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന നിലപാടുകളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കേരളത്തിലെ 30 ശതമാനത്തോളം വരുന്ന ജനതയുടെ ജീവിതം താരതമ്യേന പിറകോട്ട്‌ പോകുന്ന സാഹചര്യത്തിലൂടെയാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

ഏറ്റവും പിന്നണിയിൽ നിൽക്കുന്ന ജനതയെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്‌. അതിദാരിദ്ര്യം അവസാനിപ്പിച്ച കേരളം ദാരിദ്യം തന്നെ അവസാനിപ്പിക്കുന്നതിനായി പുതിയ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടുപോകുകയാണ്. ഇടതുപക്ഷ ബദൽ എന്താണെന്നതിന്‍റെ കൃത്യമായ അടയാളപ്പെടുത്തലാണ് ഈ ബജറ്റെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

District News

ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ക​ർ​ഷ​ക​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന​ത്: കി​ഫ

പാ​ല​ക്കാ​ട്: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റും ക​ർ​ഷ​ക​വി​രു​ദ്ധ​ത​യു​ടെ വ്യ​ക്ത​മാ​യ അ​ട​യാ​ള​മാ​ണെ​ന്ന് കി​ഫ ജി​ല്ലാക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ജ​ന​കീ​യ​മെ​ന്ന് സ​ർ​ക്കാ​ർ സ്വ​യം പു​ക​ഴ്ത്തു​ന്പോ​ഴും അ​ടി​സ്ഥാ​ന വ​ർ​ഗ​മാ​യ ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഈ ​ബ​ജ​റ്റി​ൽ താ​ത്പ​ര്യ​മി​ല്ല. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തെ സം​സ്ഥാ​നദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി വെ​റും സാ​ങ്കേ​തി​ക​മാ​യ പേ​രു​മാ​റ്റം മാ​ത്ര​മാ​യി ഒ​തു​ങ്ങി.


ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ പ​രി​ധി​യി​ൽ ഈ ​വി​ഷ​യ​ത്തെ കൊ​ണ്ടു​വ​ന്ന​തു​കൊ​ണ്ടുമാ​ത്രം വ​നാ​തി​ർ​ത്തി​ക​ളി​ൽ മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത് ഇ​ല്ലാ​താ​കി​ല്ല. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന അ​ക്കൗ​ണ്ടി​ന്‍റെ പേ​ര് മാ​റി എ​ന്ന​ത​ല്ലാ​തെ ക​ർ​ഷ​ക​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ യാ​തൊ​രു​ ഫീ​ൽ​ഡ്ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ർ​ക്കാ​ർ ന​ട​ത്തു​ന്നി​ല്ല. പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക​പ്പു​റം ക്രി​യാ​ത്മ​ക​മാ​യ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ലെ മ​ല​യോ​ര​ജ​ന​ത നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി.


വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടാ​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഇ​ത്ത​വ​ണ അ​നു​വ​ദി​ച്ച 100 കോ​ടി രൂ​പ​യെ സം​ശ​യ​ദൃ​ഷ്ടി​യോ​ടെ മാ​ത്ര​മേ കാ​ണാ​ൻ സാ​ധി​ക്കൂ. ക​ഴി​ഞ്ഞ​ബ​ജ​റ്റി​ൽ 70 കോ​ടി രൂ​പ അ​ധി​ക​മാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ആ 70 ​കോ​ടി​ക്ക് എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ൻ വ​നംമ​ന്ത്രി​യും ധ​ന​കാ​ര്യ​മ​ന്ത്രി​യും തയ്യാറാകണം.

നി​ല​വി​ലെ ന​ഷ്ട​പ​രി​ഹാ​ര കു​ടി​ശി​ക തീ​ർ​ക്കാ​ൻ പോ​ലും അ​പ​ര്യാ​പ്ത​മാ​യ ഈ 100 ​കോ​ടി രൂ​പ ക​ർ​ഷ​ക​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ വേ​ണ്ടി​യു​ള്ള ഒ​ന്നാ​യി മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യൂ. കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ ത​ങ്ങ​ൾ​ക്കു​ണ്ടാ​യ യ​ഥാ​ർ​ഥ​ന​ഷ്ടം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തി​റ​ങ്ങി​യാ​ൽ ആ ​തു​ക ന​ൽ​കാ​ൻ​പോ​ലും ഈ ​ബ​ജ​റ്റ് വി​ഹി​തം തി​ക​യി​ല്ല. സം​സ്ഥാ​ന​ത്ത് പു​തി​യ ആ​റ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ൾ രൂ​പീ​ക​രി​ക്കു​വാ​നും അ​തി​ലേ​ക്കാ​യി 100 അ​ധി​ക ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​വാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ന്പ​ളം അ​ട​ക്ക​മാ​ണോ ഈ 100 ​കോ​ടി രൂ​പ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് എ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം എ​ന്ന അ​തി​രൂ​ക്ഷ​മാ​യ പ്ര​ശ്ന​ത്തെ വ​നം​വ​കു​പ്പി​ൽ കൂ​ടു​ത​ൽ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​വാ​നും പ്ര​മോ​ഷ​നു​ക​ൾ നേ​ടു​വാ​നു​മു​ള്ള കു​റു​ക്കു​വ​ഴി​യാ​യി അ​ധി​കൃ​ത​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. പ്ര​ശ്ന​പ​രി​ഹാ​രം അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ഈ ​സ​മീ​പ​നം ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം സം​സ്ഥാ​ന സ​വി​ശേ​ഷ​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച ആ​ദ്യ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം എ​ന്ന ബ​ജ​റ്റ് പ്ര​സം​ഗം തെ​റ്റാ​ണ്. കേ​ര​ളം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ്ത​ന്നെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സം​സ്ഥാ​ന പ്ര​ത്യേ​ക ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

വ​ന്യ​ജീ​വി അ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്നു​ന്ന​വ​ർ​ക്ക് ഏ​റ്റ​വും ഉ​യ​ർ​ന്ന ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം എ​ന്ന ധ​ന​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദ​വും തെ​റ്റാ​ണ്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ടു​ന്ന​വ​ർ​ക്ക് മ​ഹാ​രാ​ഷ്ട്ര​യി​ലും മ​ധ്യ​പ്ര​ദേ​ശി​ലും 25 ല​ക്ഷ​വും ക​ർ​ണാ​ട​ക​യി​ൽ 15 ല​ക്ഷ​വും ആ​ണ് ന​ൽ​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക. കേ​ര​ള​ത്തി​ൽ ഇ​ത് 10 ല​ക്ഷം രൂ​പ​യാ​ണ്. 2018 ശേ​ഷം ഈ ​തു​ക വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. വ​ഞ്ച​നാ​പ​ര​മാ​യ ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ തു​ട​രു​ന്ന ഈ ​ക​ർ​ഷ​ക​വി​രു​ദ്ധ സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ം നടത്തുമെന്നും കി​ഫ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി കി​ഴ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

District News

ബ​ജ​റ്റ്; ജില്ലയിൽ എ​ന്തൊ​ക്കെ ന​ട​പ്പി​ലാ​കും?

ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഏ​തൊ​ക്കെ ന​ട​പ്പി​ലാ​കു​മെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ജി​ല്ല. കു​ട്ട​നാ​ട് പാ​ക്കേ​ജി​നാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം ന​ബാ​ർ​ഡി​ൽനി​ന്നു​ള്ള 100 കോ​ടി​യും പ്ലാ​ൻ ഫ​ണ്ടി​ൽനി​ന്ന് 57 കോ​ടി​യും ഉ​ൾ​പ്പെ​ടെ 157 കോ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും പ്ലാ​ൻ​ ഫ​ണ്ടി​ൽനി​ന്നു​ള്ള 57 കോ​ടി മാ​ത്ര​മേ ലഭിച്ചു​ള്ളൂ.

ദേ​ശീ​യപാ​ത​യു​ടെ നി​ർ​മാ​ണം 2025 ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും ഇ​തുവ​രെ 80 ശ​ത​മാ​നം മാ​ത്ര​മേ പൂ​ർ​ത്തി​യാ​യു​ള്ളൂ. അ​രൂ​ർ കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ന് ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ഇ​വി​ടെ മാ​ലി​ന്യസം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല.

തീ​ര​ദേ​ശ ഹൈ​വേ പ്ര​ഖ്യാ​പ​ന​വും മെ​ല്ലെ​പ്പോ​ക്കി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ അ​ഞ്ച​ര​ക്കോ​ടി മു​ട​ക്കി നീ​ന്ത​ൽ​ക്കു​ളം നി​ർ​മി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും എ​ങ്ങു​മെ​ത്തി​യി​ല്ല. ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റ​ത്തെ ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ ഹോ​സ്റ്റ​ൽ നി​ർ​മി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ന​ട​പ്പാ​യി​ല്ല.

വേ​ന്പ​നാ​ട്ടു കാ​യ​ൽ ശു​ചീ​ക​ര​ണ​ത്തി​ന​നു​വ​ദി​ച്ച 10 കോ​ടി​യും എ​വി​ടെ​യും മു​ട​ക്കി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തെ ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടു​ള്ള വെ​റും വാ​ച​ക​ക്കസ​ർ​ത്ത് മാ​ത്ര​മാ​കു​മോ എ​ന്ന സം​ശ​യ​വും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്.

ആ​ല​പ്പു​ഴ​യ്ക്ക് ബ​ജ​റ്റി​ലു​ള്ള​ത്

ആ​ല​പ്പു​ഴ റി​ക്രി​യേ​ഷ​ൻ ഗ്രൗ​ണ്ട് സ്റ്റേ​ഡി​യം-നാ​ലുകോ​ടി, ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ൾ- മൂ​ന്നുകോ​ടി, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ൾ​ക്ക്- ര​ണ്ടു കോ​ടി, ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ൾ ഗ്രൗ​ണ്ട് - ഒ​രു കോ​ടി, മ​ണ്ണ​ഞ്ചേ​രി പ​ടി​ഞ്ഞാ​റേ മ​ഹ​ൽ അ​മി​നി​റ്റി സെ​ന്‍റർ- ഒ​രുകോ​ടി, വ​ള​വ​നാ​ട് പു​ത്ത​ൻ​കാ​വ് ക്ഷേ​ത്രം അ​മി​നി​റ്റി സെ​ന്‍റർ- ഒ​രു കോ​ടി, ഇ.​കെ. നാ​യ​നാ​ർ ഹാ​പ്പി​നെ​സ് പാ​ർ​ക്ക്, ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് -1.5 കോ​ടി, ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി മ​ന്ദി​രം- ഒ​രുകോ​ടി, ക​ണി​ച്ചുകു​ള​ങ്ങ​ര സ്കൂ​ൾ ഗ്രൗ​ണ്ട് - ര​ണ്ടു കോ​ടി, കൊ​റ്റം​കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്രം അ​മേ​രി​സ് സെന്‍റ​ർ- ഒ​രു കോ​ടി, കാ​ട്ടൂ​ർ ഹോ​ളി ഫാ​മി​ലി​ ഗ്രൗ​ണ്ട് -ഒ​രു കോ​ടി, കി​ട​ങ്ങാ​ംപ​റ​മ്പ് സി. ​കേ​ശ​വ​ൻ സ്മാ​ര​കം - ഒ​രു കോ​ടി, തെ​ക്ക​ൻ ആ​ര്യാ​ട് ജു​മാ മ​സ്ജി​ദ്- ഒ​രു കോ​ടി

14. 50 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മിക്കു​ന്ന സ​ർ​വോ​ദ​യ​പു​രം
അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ടോ​ക്ക​ൺ തു​ക​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

മാ​വേ​ലി​ക്ക​രയിൽ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ം: 19 കോ​ടി

ചാ​രും​മൂ​ട്: സി​ആ​ർ​എ​ഫ്ഐ പ​ദ്ധ​തി​യി​ൽ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 19 കോ​ടി സം​സ്ഥാ​ന ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച​താ​യി എം.എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ. വ​ള്ളി​കു​ന്നം-​മു​ണ്ടാ​ലും​മൂ​ട് പാ​ലം, പ​ള്ളം -ച​ത്തി​യ​റ -വേ​ട​ര​പ്ലാ​വ് റോ​ഡ്, വെ​ട്ടി​യാ​ർ -പ​ള്ളി​മു​ക്ക് റോ​ഡ് എ​ന്നി​വ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

കൂ​ടാ​തെ രാ​ജാ ര​വി​വ​ർ​മ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്സ് പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം- ര​ണ്ടു കോ​ടി, മാ​വേ​ലി​ക്ക​ര ഫ​യ​ർ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം- ര​ണ്ടു കോ​ടി, മാ​വേ​ലി​ക്ക​ര ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ൽ കെ​ട്ടി​ടം- ര​ണ്ടു കോ​ടി, ഗ​വ​. വെ​ൽ​ഫ​യ​ർ എ​ൽ​പി​എ​സ് ചു​ന​ക്ക​ര കെ​ട്ടി​ട നി​ർ​മാ​ണം - ഒ​രു കോ​ടി, ഗ​വ​. എ​ൽ​പി​എ​സ് മു​ള്ളി​ക്കു​ള​ങ്ങ​ര കെ​ട്ടി​ട നി​ർ​മാ​ണം -ഒ​രു കോ​ടി, ഗ​വ​. യു​പി​എ​സ് വ​രേ​ണി​ക്ക​ൽ കെ​ട്ടി​ട നി​ർ​മാ​ണം- ഒ​രു കോ​ടി, ഗ​വ​. മു​ഹ​മ്മ​ദ​ൻ​സ് എ​ൽ​പി​എ​സ് വെ​ട്ടി​യാ​ർ കെ​ട്ടി​ട നി​ർ​മാ​ണം -ഒ​രു കോ​ടി, ഗ​വ.​ വെ​ൽ​ഫെ​യ​ർ എ​ൽ​പി​എ​സ് താ​മ​ര​ക്കു​ളം -ഒ​രു കോ​ടി, ഗ​വ​. എ​ൽ​പി​എ​സ് മാ​ലി​മേ​ൽ -ഒ​രു കോ​ടി, ഗ​വ. എ​ൽ​പി​എ​സ് വെ​ട്ടി​യാ​ർ-​ഒ​രു കോ​ടി, ഗ​വ. ചു​ന​ക്ക​ര യു​പി​എ​സ് -ഒ​രു കോ​ടി, ക​ല്ലി​മേ​ൽ ഗ​വ. ന്യൂ ​എ​ൽ​പി​എ​സ് -ഒ​രു കോ​ടി, ഗ​വ. യു​പി​എ​സ് ഇ​ട​ക്കു​ന്നം -ഒ​രു കോ​ടി, വ​ള്ളി​കു​ന്നം കാ​ഞ്ഞി​ര​ത്തും​മൂ​ട് പു​ത്ത​ൻച​ന്ത റോ​ഡ് -ഒ​രു കോ​ടി എ​ന്നി​വ​യ്ക്കും ബ​ജ​റ്റി​ൽ തു​ക അ​നു​വ​ദി​ച്ചു.

ചെ​ങ്ങ​ന്നൂ​രി​ന് 180.5 കോ​ടി

ചെ​ങ്ങ​ന്നൂ​ർ: നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി ബ​ജ​റ്റി​ൽ 180.5 കോ​ടി വ​ക​യി​രു​ത്തി​യ​താ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ചു. ചെ​ങ്ങ​ന്നൂ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ചെ​ങ്ങ​ന്നൂ​ർ ബൈ​പ്പാ​സി​ന് 155 കോ​ടി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മ​റ്റു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 25.5 കോ​ടി​യും ചേ​ർ​ത്ത് 180.5 കോ​ടി​യാ​ണ് ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.

ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നീ​ന്ത​ൽ​ക്കു​ള നി​ർ​മാ​ണ​ത്തി​ന് 2.5 കോ​ടി, സ്പോ​ർ​ട്ട്സ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ര​ണ്ടു കോ​ടി, മാ​ന്നാ​ർ പാ​വു​ക്ക​ര എ​ൽപി ​സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ര​ണ്ടു കോ​ടി, മാ​ന്നാ​ർ തോ​ട്ടു​മു​ഖം കോ​യ്ക്ക​പ്പ​ള്ള​ത്ത് തോ​ട് ന​വീ​ക​ര​ണം മൂ​ന്നു കോ​ടി, പി​ഐ​പി, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ പ്രൊ​ജ​ക്ട് ഓ​ഫീ​സു​ക​ൾ​ക്ക് കെ​ട്ടി​ടനി​ർ​മാ​ണം ര​ണ്ടു കോ​ടി, മാ​ന്നാ​ർ ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം ര​ണ്ടു കോ​ടി, ചെ​ങ്ങ​ന്നൂ​ർ ഐ​ച്ച്ആ​ർ​ഡി എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ന്‍റെ ന​വീ​ക​ര​ണം ര​ണ്ടു കോ​ടി, പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം ര​ണ്ടാം ഘ​ട്ടം 2.5 കോ​ടി, തി​രു​വ​ൻ​വ​ണ്ടൂ​ർ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം ര​ണ്ടാം ഘ​ട്ടം 1.5 കോ​ടി, കെ​എ​സ്ആ​ർ​ടി​സി ചെ​ങ്ങ​ന്നൂ​ർ ബ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം ര​ണ്ടു കോ​ടി, ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം മൂ​ന്നു കോ​ടി എ​ന്നി​വ​യ്ക്കാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

അ​രൂ​രി​ന് ഓ​പ്പ​ൺ ജി​മ്മും റോ​ഡു​ക​ളും​

അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​പ്പ​ൺ ജിം - 1.5 ​കോ​ടി
പെ​രു​മ്പ​ളം സി​എ​ച്ച്സി കെ​ട്ടി​ടം-​ഒ​രു കോ​ടി
എ​സ്‌സി​എ​സ്എ​ച്ച്എ​സ്എ​സ് വ​ള​മം​ഗ​ലം എ​ച്ച്എ​സ്എ​സി​ന് സ്റ്റേ​ഡി​യം -ഒ​രുകോ​ടി
അ​രു​ക്കു​റ്റി ഗ​വ.​യു​പി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം -ഒ​രു കോ​ടി
അ​രൂ​ർ-കു​മ്പ​ള​ങ്ങി റോ​ഡ് (ബി​എം ആ​ൻ​ഡ് ബി​സി) -1. 5 കോ​ടി
അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ക​ഴി​വി​ടാം​മൂ​ല ന​ഗ​റി​ലെ റെ​യി​ൽ​വേ അ​ണ്ട​ർ പാ​സ് - ഒ​രുകോ​ടി
വ​ടു​ത​ല കു​ട​പു​റം റോ​ഡ് (ബി​എം ആ​ൻ​ഡ് ബി​സി)- മൂ​ന്നുകോ​ടി

കാ​യം​കു​ളം മണ്ഡലത്തിന് 134.50 കോ​ടി

കാ​യം​കു​ളം: മ​ണ്ഡ​ല​ത്തി​ൽ 134.50 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി യു. ​പ്ര​തി​ഭ എം​എ​ൽഎ ​അ​റി​യി​ച്ചു. കെഎ​സ്ടിപിയു​ടെ ര​ണ്ടാം ഘ​ട്ട പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​യം​കു​ളം-പ​ത്ത​നാ​പു​രം കെപി റോ​ഡ്, കാ​യം​കു​ളം-തി​രു​വ​ല്ല റോ​ഡ് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം, മ​ല​യ​ൻ ക​നാ​ൽ ക​രി​പ്പു​ഴ തോ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 40 കോ​ടി. 2.50 കോ​ടി രൂ​പ​യു​ടെ നാ​ട​ക​ഗൃഹം ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷ്ണ​പു​രം തോ​പ്പി​ൽ ഭാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ര​ണ്ടാംഘ​ട്ട നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​വി​ധ ഗ്ര​ന്ഥ​ശാ​ല​ക​ൾ ഹൈ​ടെ​ക് ആ​ക്കു​ന്ന​തി​ന് (1 കോ​ടി), പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭ​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് (5 കോ​ടി), ചെ​ട്ടി​കു​ള​ങ്ങ​ര കൂ​നം​കു​ള​ങ്ങ​രചി​റ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം (1 കോ​ടി), ദേ​വി​കു​ള​ങ്ങ​ര ജിഎ​സ്ആ​ർവി ​എ​ൽപിഎ​സി​ന് കെ​ട്ടി​ടം (1 കോ​ടി), കാ​യം​കു​ളം ഗ​വ​. യു​പി​എ​സി​ന് കെ​ട്ടി​ടം (1കോ​ടി), ഭ​ര​ണി​ക്കാ​വ് ടി.എം. വ​ർ​ഗീ​സ് റോ​ഡി​ലെ ചേ​രാ​വ​ള്ളി പാ​ലം (2 കോ​ടി) എ​ന്നി​വ​യ്ക്കാ​ണ് സം​സ്ഥാ​ന ബ​ജ​റ്റി​ൽ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

കൂ​ടാ​തെ ബ​ജ​റ്റ് ടോ​ക്ക​ൺ പ്രോ​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബിഎ​ഡ് സെ​ന്‍ററി​ന് കെ​ട്ടി​ടം (5കോ​ടി), പ​ത്തി​യൂ​ർ കീ​രി​ക്കാ​ട് എ​ൽപിഎ​സി​ന് കെ​ട്ടി​ടം (1 കോ​ടി), കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് വാ​ട്ട​ർ പ​മ്പിം​ഗ് മെ​യി​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന് (30 കോ​ടി), ചെ​ട്ടി​കു​ള​ങ്ങ​ര തെ​ക്കേ​ക്ക​ര എ​ൽ​പി​എ​സ് (കൊ​ട്ടാ​ര​ത്തി​ൽ സ്കൂ​ൾ) കെ​ട്ടി​ടം (2കോ​ടി), ഗ​വ​. എ​ൽ​പി​എ​സ് എ​രു​വ സൗ​ത്ത് കെ​ട്ടി​ടം (1 കോ​ടി ), ദേ​വി​കു​ള​ങ്ങ​ര പോ​ച്ച​യി​ൽ പാ​ലം (5 കോ​ടി ), ചെ​ട്ടി​കു​ള​ങ്ങ​ര തെ​ക്കേ​ക്ക​ര എ​ൽ​പി​എ​സ് കെ​ട്ടി​ടം (1 കോ​ടി ), ക​ണ്ട​ല്ലൂ​ർ കൃ​ഷി​ഭ​വ​ൻ കെ​ട്ടി​ടം (1 കോ​ടി), ദേ​വി​കു​ള​ങ്ങ​ര പു​തു​പ്പ​ള്ളി നോ​ർ​ത്ത് യു​പി​എ​സി​ന് കെ​ട്ടി​ടം (1 കോ​ടി) എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കാ​യം​കു​ളം-പു​ന​ലൂ​ർ, കാ​യം​കു​ളം-തി​രു​വ​ല്ല റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 100 കോ​ടി

കാ​യം​കു​ളം: കെഎ​സ്ടിപിയു​ടെ ര​ണ്ടാം ഘ​ട്ട പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​യം​കു​ളം-പു​ന​ലൂ​ർ കെപി റോ​ഡും കാ​യം​കു​ളം -തി​രു​വ​ല്ല റോ​ഡും പു​ന​രു​ദ്ധാ​ര​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന ബ​ജ​റ്റി​ൽ 100 കോ​ടി അ​നു​വ​ദി​ച്ചു.
ഗ​താ​ഗ​തക്കുരു​ക്ക് പ​രി​ഗ​ണി​ച്ച് ഈ ​ര​ണ്ടു റോ​ഡു​ക​ൾ ദേ​ശീ​യ​പാ​ത​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തി​നോ​ട​കം ശ​ക്ത​മാ​ണ്. കാ​യം​കു​ള​ത്തു നി​ന്നു ചാ​രും​മൂ​ട്, അ​ടൂ​ർ, പ​ത്ത​നാ​പു​രം, പു​ന​ലൂ​ർ വ​ഴി തൂ​ത്തു​ക്കു​ടി​യി​ലേ​ക്കു​ള്ള​താ​ണ് കെ​പി റോ​ഡ്, കാ​യം​കു​ള​ത്തുനി​ന്നും ആ​രം​ഭി​ച്ച് മാ​വേ​ലി​ക്ക​ര, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, മ​ല്ല​പ്പ​ള്ളി വ​ഴി മൂ​ന്നാ​റി​ലേ​ക്കു​ള്ള​താ​ണ് കാ​യം​കു​ളം -തി​രു​വ​ല്ല റോ​ഡ്.

Kerala

ബ​ജ​റ്റി​ൽ കൊ​ച്ചി​ക്ക് നി​രാ​ശ; ധ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ക്കു​മെ​ന്ന് മേ​യ​ർ

കൊ​ച്ചി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ കൊ​ച്ചി​ക്ക് യാ​തൊ​രു പ​രി​ഗ​ണ​ന​യു​മി​ല്ലെ​ന്ന് മേ​യ​ർ മി​നി​മോ​ൾ. കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​നാ​യി 79 കോ​ടി രൂ​പ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. കൊ​ച്ചി​യു​ടെ വി​ക​സ​ന സാ​ധ്യ​ത​ക​ൾ​ക്ക് ഊ​ർ​ജം ന​ൽ​കു​ന്ന ഒ​രു പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നാ​ണെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി സൂ​ചി​പ്പി​ച്ചി​രു​ന്നു. പ​ക്ഷേ അ​തി​നു ആ​നു​പാ​തി​ക​മാ​യ പ​ദ്ധ​തി​യോ തു​ക​യോ അ​നു​വ​ദി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഈ ​കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി. കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ക​ത്ത​യ​ക്കും.

ഓ​പ്പ​റേ​ഷ​ൻ ബ്രേ​ക്ക് ത്രൂ ​പ​ദ്ധ​തി​ക്കാ​യി നാ​മ​മാ​ത്ര​മാ​യ തു​ക​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ക​നാ​ൽ ന​വീ​ക​ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​നാ​ലു​ക​ൾ​ക്കു​ള്ള തു​ക അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ക​നാ​ലു​ക​ൾ പ​ശ്ചി​മ​കൊ​ച്ചി​യി​ല​ട​ക്കം ഇ​നി​യു​മു​ണ്ട്.

അ​വ​യ്ക്കാ​യി തു​ക അ​നു​വ​ദി​ക്കു​മെ​ന്ന് ക​രു​തി​യെങ്കിലും അ​തു​ണ്ടാ​യി​ല്ല. ന​ഗ​ര​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ അ​റ്റ്ലാ​ന്‍റി​സ് ഓ​വ​ർ ബ്രി​ഡ്‌​ജ്, വാ​തു​രു​ത്തി ഓ​വ​ർ ബ്രി​ഡ്‌​ജ്, നാ​ൽ​പ​ത​ടി റോ​ഡ്, ഗോ​ശ്രീ മാ​മം​ഗ​ലം റോ​ഡ് എ​ന്നി​വ​യ​ട​ക്ക​മു​ള്ള പ്ര​ധാ​ന റോ​ഡു​ക​ൾ​ക്കു തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

 

Latest News

Corehub Up